man Working From Home

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വർക്കിങ് രീതി തന്നെ ഒരുപാട് മാറിപോയിരിക്കുന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സുഖമായി ചെയ്യാൻ കുറച്ച് സൗജന്യ ടൂളുകൾ പരിചയപ്പെടുത്താം എന്ന് കരുത്തുന്നു.

 

Trello

ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു ടൂളായിരിക്കും ട്രെല്ലോ. ടാസ്ക് മാനേജ്മെന്റ് ചെയാൻ ഇതിലും കിടിലൻ ടൂൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പല സ്ഥലങ്ങളിൽ ഇരുന്ന് വളരെ പ്രൊഡക്ടീവായി വർക്ക് ചെയ്യുവാൻ സഹായിക്കുന്ന ഈ ടൂൾ ഫ്രീ വേർഷനിലും പെയ്ഡ് വേർഷനിലും ലഭ്യമാണ്. സൗജന്യ വേർഷൻ തന്നെ മതിയാകും ഒരുവിധം എല്ലാ കാര്യങ്ങളും ചെയ്യാൻ.

 

Figma

ഫോട്ടോഷോപ്പ് പഠിക്കാൻ പാടാകുന്നവർക്ക് വളരെ എളുപ്പത്തിൽ സൗജന്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഡിസൈനിങ് ടൂളാണ് ഫിഗമ. സൗജന്യമായി നിരവധി ഡിസൈനിങ് ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഡിസൈനിങ് ടീമിനും ഡിജിറ്റൽ മാർക്കറ്റിങ് ടീം മെമ്പേഴ്സിനും ഒരുമിച്ച് ഇതിൽ പ്രവർത്തിക്കാം. ഡിസൈൻ സജഷൻസ് ചെയുന്ന സമയത്ത് തന്നെ വർക്ക് അസൈൻ ചെയ്ത ടീം മെമ്പറിന് കൊടുക്കുകയും ചെയ്യാം.

 

Evernote

കണ്ടെന്റ് റൈറ്റേഴ്സിന് വളരെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ടൂളാണ് evernote. കണ്ടെന്റുകൾ നിർമ്മിച്ച ശേഷം ഇതിൽ നിന്നും ലിങ്ക് ഷെയർ ചെയ്ത് ടീം മെമ്പേഴ്സിന് നല്കുകയാണേൽ അവർ സ്പെല്ലിങ് ചെക്കും പ്രൂഫ് റീഡിങ്ങും വളരെ എളുപ്പത്തിൽ ഒരു ഒറ്റ കോപ്പയിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഒരു കണ്ടെന്റ് റൈറ്റർ 100 കണക്കിന് കണ്ടന്റുകളാണ് മാസം നിർമ്മിക്കുന്നത്. എന്നാൽ ഇതൊക്കെ ഒരു സ്ഥലത്ത് ഓർഗനൈസ് ചെയ്ത് വെച്ചാൽ പിന്നീട് കണ്ടെന്റ് എഴുതുമ്പോൾ വളരെ ഉപകാരപ്പെടും. പെയ്ഡ് വേർഷനും ഫ്രീ വേർഷനും ഇതിൽ കാണുവാൻ സാധിക്കും. ഫ്രീ വേർഷൻ തന്നെ ധാരാളം. തീർച്ചയായും ഉപയോഗിക്കുക.

 

Wetransfer

വർക്ക് ഫ്രം ഹോം ചെയുമ്പോൾ ഫയൽ ഷെയറിങ് ഒരു വലിയ ഭാഗം തന്നെയാണ്. പ്രത്യേകിച്ച് ഗ്രാഫിക്ക് ഡിസൈനർക്ക് psd ഫയൽസ്, വീഡിയോ എഡിറ്റർക്ക് വർക്ക് ഫയൽസ് തുടങ്ങിയവ ഷെയർ ചെയ്യാൻ വളരെ എളുപ്പത്തിലും സൗജന്യമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഓൺലൈൻ ഫയൽ ട്രാൻസ്ഫർ ടൂൾ.

 

Watch Party

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിങ്ങൾക്ക് വേണ്ടുന്ന ആളുകൾക്ക് ഒന്ന് സിംപിളായി കാണിച്ച് കൊടുക്കുവാൻ വെറും ഒരു ലിങ്ക് മതിയെങ്കിലോ? അത്തരം ഒരു ലിങ്ക് നിർമ്മിക്കാൻ ഉപകാരപ്പെടുന്ന ഒരു കിടിലൻ വെബ്സൈറ്റാണിത്. തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു മികച്ച ഓൺലൈൻ ടൂൾ.

 

Microsoft Office White Board

നിങ്ങളുടെ ഐഡിയാ, പ്ലാനുകൾ, സജഷനുകൾ തുടങ്ങിയ കാര്യങ്ങൾ ഒരുമിച്ച് ഒരു ബോർഡിൽ ചെയ്യാൻ സാധിച്ചാൽ എന്ത് ഗുണമായിരിക്കും. അത്തരമൊരു കാര്യത്തിന് മൈക്രോസോഫ്റ്റിന്റെ ഈ സൗജന്യ ടൂൾ. മികച്ച രീതിയിൽ നിങ്ങളുടെ ടീം മെമ്പേഴ്‌സുമായി ചേർന്ന് മികച്ച ആശയങ്ങൾ കൊണ്ടുവരാൻ ഇത് നല്ലൊരു മാർഗം തന്നെയാണ്.

 

Canva

ഏറെ കുറെ എല്ലാവരും കേട്ടിരിക്കുന്ന ഒരു മികച്ച ഡിസൈനിങ് ടൂൾ തന്നെയാണ് ക്യാൻവാ. ഡിസൈനിങ്ങിൽ ഒട്ടും കഴിവില്ല എന്ന് വിശ്വസിക്കുന്നവർക്ക് പോലും വളരെ മികച്ച ഡിസൈനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാവുന്നതാണ്. സൗജന്യ ഫോട്ടോ, വീഡിയോ ഫയലുകൾ എല്ലാം തന്നെ ഇവിടെ നമുക്ക് ലഭുക്കുന്നു. വളരെ കുറഞ്ഞ ഒരു പ്രീമിയം പ്ലാനും ഇത് കൊടുക്കുന്നു.

 

Google Remote Desktop

ഒരുപാട് റിമോട്ട് അക്സസ്സ് ടൂളുകൾ നിങ്ങൾക്ക് പരിചയം കാണുമായിരിക്കും, എന്നാൽ മിക്കതും ഒരു പരിധി കഴിഞ്ഞാൽ പൈഡ് ആണ്. പലർക്കും ഗൂഗിൾ ഈ സൗകര്യം സൗജന്യമായി നൽകുന്ന കാര്യം അറിയില്ലാത്തവരാണ്. ഈ സർവീസ് വളരെ വേഗതയുള്ളതും ഉപയോഗിക്കുവാൻ വളരെ എളുപ്പമുള്ളതുമാണ്. വെറും ഒരു ക്രോം എക്സ്റ്റൻഷന്റെ സഹായത്തോടു കൂടി നിങ്ങൾക്ക് മറ്റൊരു സിസ്റ്റം ആക്‌സസ് ചെയുവാൻ സാധിക്കുന്നു.

 

DW Service

ഈ പറയുന്ന ടൂൾ വളരെ ഉപകാരപെടുന്നതും എന്നാൽ ഉപദ്രവകാരിയുമാണ്. ഒരു സൗജന്യ മോണിറ്ററിങ് സർവീസ്. നിങ്ങൾക്ക് ഒരു പി സി എപ്പോൾ വേണമെങ്കിലും അതിൽ എന്ത് നടക്കുന്നു എന്ന് ഈ ടൂൾ ഉപയോഗിച്ച് അറിയുവാൻ സാധിക്കും. ഒരു എംപ്ലോയീയുടെ കമ്പനി ലാപ്ടോപ്പിൽ എന്തൊക്കെ നടക്കുന്നു എന്ന് എപ്പോൾ വേണമെങ്കിലും മോണിറ്റർ ചെയുവാൻ ഈ സർവീസ് ഒരുപാടു കമ്പനികൾ ഉപയോഗിക്കുന്നുണ്ട്.

 

വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ കുറച്ച് സൗജന്യ മ്യൂസിക്ക് കേട്ട് ആസ്വദിക്കാൻ അടിപൊളി വെബ്‌സൈറ്റുകൾ

5 2 votes
Article Rating
Subscribe
Notify of
guest

ഉള്ളടക്കം

ടാഗുകൾ

1
0
Would love your thoughts, please comment.x
()
x