Telegram Bot using laptop Malayalam

അടിപൊളി ടെലിഗ്രാം ബോട്ടുകൾ

ടെലിഗ്രാം ബോട്ടുകൾ പലർക്കും ഒരു വീക്നെസ്സാണ്, ടെലിഗ്രാം എന്ന പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ ബോട്ടുകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇതിൽ ഒട്ടനവധി കിടിലൻ ബോട്ടുകൾ നമ്മൾ അറിയാതെ പോകുന്നു. എന്നാൽ ഞാൻ ഒരുപാടു സ്ഥലത്ത് നിന്നും കഷ്ടപ്പെട്ട് കണ്ടുപിടിച്ച കിടിലൻ ബോട്ടുകൾ ഈ ബ്ലോഗിൽ പരിചയപ്പെടുത്താം. നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ഉപയോഗിച്ച് നോക്കു. പിന്നെ ഇതിൽ പറയുന്ന ബോട്ടുകൾ ഞാൻ ബ്ലോഗ് എഴുതുന്ന സമയത്ത് വർക്ക് ചെയുന്നവയായിരിക്കും. നിങ്ങൾ കേറുന്ന സമയത്ത് വർക്ക് ചെയ്യാത്ത ബോട്ടുകൾ എന്തെങ്കിലും കാണുകയാണെങ്കിൽ കമെന്റ് ചെയ്യുക.

 

അപ്പൊ ആരംഭിക്കാം.

 

Free Photo background Removing telegram bot

@burnbgbot

ഓൺലൈനിൽ ഒരുപാട് ഫോട്ടോ ബാക്ക്ഗ്രൗണ്ട് റിമൂവിങ് ടൂളുകൾ നമ്മൾ ഈ ബ്ലോഗിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ സൗജന്യമായി ടെലിഗ്രാം ബോട്ട് ഉപയോഗിച്ച് ഫോട്ടോ ബാക്ക്ഗ്രൗണ്ട് റിമോവ് ചെയ്യാൻ ഈ ബോട്ടിനെ കൊണ്ട് സാധിക്കുന്നു.

 

Music Recognise Telegram Bot

@VoiceShazamBot

ഒരു വോയിസ് മെസേജിൽ നിന്നോ വീഡിയോ ഫയൽ ഓഡിയോ ഫയൽ എന്നിവയിൽ നിന്നോ അതിലുള്ള മ്യൂസിക് മനസിലാക്കി ഏതാണ് എന്ന് കണ്ടുപിടിച്ച് തരുന്നു ഈ ബോട്ട്. മാത്രമല്ല ആ പാട്ടിന്റെ സ്‌പോട്ടിഫൈ, യൂട്യൂബ് ലിങ്കും ഈ ബോട്ട് ഒപ്പം അയച്ചു തരും.

 

Temporary Disposable Email Telegram Bot

@DropmailBot

തത്കാലത്തേക്ക് ഒരു ഇമെയിൽ ഐഡി വേണം എന്ന് ഇരിക്കട്ടെ, കുറച്ച് നേരത്തേക്ക് താത്കാലിക മെയിൽ ഐ ഡി തരുന്ന ഒരു അടിപൊളി ടെലിഗ്രാം ബോട്ടാണ് Dropmail Bot. ഉപയോഗം കഴിഞ്ഞു ഉപേക്ഷിക്കാം, എത്ര മെയിൽ ഐ ഡി വേണമെങ്കിലും ഇതിൽ ലഭ്യമാകും. ഇതുപോലെ മറ്റൊരു ഓൺലൈൻ സർവീസിനെ കുറച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് : 10 minutes email

 

YouTube Video Playlist Download Telegram Bot

@ProYTZBot

യൂട്യൂബിൽ നിന്നും വീഡിയോ അല്ലെങ്കിൽ പ്ലേ ലിസ്റ്റുകൾ ഏത് ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു അടിപൊളി ബോട്ട്. വീഡിയോ മാത്രമല്ല ഓഡിയോ ഫോർമാറ്റും ഇതിൽ ലഭിക്കുന്നു. നിരവധി ഫോർമാറ്റുകൾ ലഭ്യമാണ്.

 

Karaoke Extractor Telegram Bot

@spleeter2mp3_bot

ഒരു പാട്ടിന്റെ കരോക്കെ മാത്രം കിട്ടാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്ത് പ്രയാസമാണ്. എന്നാൽ ഈ സൗജന്യ ടെലിഗ്രാം ബോട്ട് ഉപയോഗിച്ച് ഏതൊരു പാട്ടിന്റെയും കരോക്കെ സൗജന്യമായി വേർതിരിച്ചെടുക്കാം.

 

File Converter Telegram Bot

@newfileconverterbot

നിങ്ങളുടെ കൈവശമുള്ള ഇമേജ് ഓഡിയോ വീഡിയോ ഫയലുകൾ ഒരു ഫോർമാറ്റിൽ നിന്നും മറ്റൊരു ഫോർമാറ്റിലേക്ക് കൺവെർട്ട് ചെയ്യുവാൻ സാധിക്കുന്ന ഒരു മികച്ച ബോട്ട്. ഓൺലൈനിൽ ഒരുപാട് ടൂളുകൾ ഉണ്ടെങ്കിലും ഫോണിൽ വളരെ എളുപ്പത്തിൽ ഈ കാര്യം ചെയ്തെടുക്കാം.

 

URL Shorten Telegram Bot

@urlshortenrobot

ഒരു ലിങ്ക് ഷോർട്ട് ആക്കുവാൻ ഓൺലൈനിൽ ഒരുപാട് സർവീസുകൾ ലഭ്യമാണ്. എന്നാൽ ടെലിഗ്രാമിൽ നിമിഷങ്ങൾകൊണ്ട് ഒരു ലിങ്ക് ചെറുതാക്കുവാൻ സഹായിക്കുന്ന മികച്ച ഒരു ബോട്ടാണ് ഇത്.

 

Site Online Status Checker Telegram Bot

@site_is_up_bot

ഒരു വെബ്സൈറ്റ് ഡൌൺ ആയോ അതോ ലഭ്യമാണോ എന്ന് അറിയുവാൻ വളരെ എളുപ്പത്തിൽ ഈ ടെലിഗ്രാം ബോട്ട് കൊണ്ട് സാധിക്കും. മാത്രമല്ല സെർച്ച് ചെയ്ത വെബ്സൈറ് എപ്പോഴെങ്കിലും ഡൌൺ ആകുകയാണ് എങ്കിൽ ഈ ടെലിഗ്രാം ബോട്ട് നമ്മളെ അറിയിക്കും.

 

Powerful Telegram Bot For Setting Reminders

@skeddybot

ദിവസവും ഒരുപാട് കാര്യങ്ങളാണ് നമ്മൾ ജോലി സംബന്ധമായും അല്ലാതെയും ഓർമിച്ച് വെക്കുവാൻ നോക്കുന്നത് എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ടെലിഗ്രാം ബോട്ട് ഉപയോഗിച്ച് നിങ്ങളുടെ കാര്യങ്ങൾ നോട്ട് ചെയ്ത് വെക്കാം, കറക്ട് സമയത്ത് ഈ ബോട്ട് അത് നമ്മളെ ഓർമിപ്പിക്കും.

 

Free Subtitle Download Telegram Bot

@jaybeesubtitlebot

ഇംഗ്ലീഷ് സിനിമകൾ കാണുമ്പോൾ വളരെ കഷ്ടപ്പെടുന്ന ഒരു കാര്യമാണ് സിനിമയുടെ സബ് ടൈറ്റിൽ കണ്ടുപിടിക്കുക എന്നത്. എന്നാൽ ഈ ബോട്ട് ഉപയോഗിച്ച് നിസാര സമയംകൊണ്ട് സബ് ടൈറ്റിലുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

 

Free Instagram Reel Downloader Telegram Bot

@jaybeeinstadlbot

ഇൻസ്റ്റാഗ്രാം റീലുകൾ ഡൗൺലോഡ് ചെയ്യുവാനായി ഒരുപാട് ആപ്പുകൾ പ്ലെ സ്റ്റോറിൽ ലഭ്യമാണ്. ചില ആപ്പുകൾ അത്യാവശ്യം നല്ല സൈസ് കാണുകയും ചെയ്യും. എന്നാൽ ടെലിഗ്രാം ഉപയോഗിക്കുന്നവർക്ക് വളരെ പെട്ടന്ന് തന്നെ റീലുകൾ ഡൗൺലോഡ് ചെയ്യുവാൻ സഹായിക്കുന്ന ഒരു അടിപൊളി ബോട്ടാണിത്. നിമിഷ നേരംകൊണ്ട് തന്നെ ഡൗൺലോഡ് പൂർത്തിയാകുന്നു. റീലുകൾക്ക് പുറമെ സ്റ്റോറി, പോസ്റ്റ്, വീഡിയോ എന്നിവയും ഇതിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

 

Free Flipkart Price Tracker Telegram Bot

@flipkartx_bot

ഫ്ലിപ്കാർട്ടിൽ ഒരു പ്രോഡക്റ്റ് മേടിക്കുവാൻ നോക്കുമ്പോൾ അതിന്റെ വില ചിലപ്പോൾ നേരത്തെ കണ്ടതിനേക്കാൾ കൂടുതലായി കാണുവാൻ സാധിക്കും. എന്നാൽ ഈ വില ട്രാക് ചെയ്യുവാൻ സാധിച്ചാൽ ഏറ്റവും വിലക്കുറവിൽ സാധനങ്ങൾ പർച്ചേസ് ചെയ്യുവാൻ സാധിക്കില്ലേ?. ഈ ബോട്ട് ഉപയോഗിച്ച് ഫ്ലിപ്കാർട്ട് പ്രൊഡക്റ്റുകളുടെ പ്രൈസ് ട്രാക്ക് ചെയ്യുവാൻ വളരെ എളുപ്പത്തിൽ സാധിക്കും.

 

All in one: Make shortened url, QR codes, encrypted messages, Telegram Bot

@FunctionsRobot

ലിങ്ക് ചെറുതാക്കുവാനും ക്യുആർ കോഡ് നിർമ്മിക്കുവാനും മെസേജുകൾ എൻക്രിപ്റ്റ് ചെയ്യുവാനും ടെക്സ്റ്റ് വോയ്‌സ് ആക്കുവാനും വെബ്സൈറ്റ് സ്ക്രീൻഷോട്ട് എടുക്കുവാനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ബോട്ട്. ഇത്രയും കാര്യങ്ങൾ ഒറ്റ ഒരു ബോട്ടിൽ ലഭിച്ചാൽ വളരെ നല്ല ഒരു കാര്യമല്ലേ. തീർച്ചയായും ട്രൈ ചെയ്യുക.

 

വായിക്കു:
ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള മികച്ച ഫ്രീ ആൻഡ്രോയ്ഡ് ആപ്പുകൾ

5 1 vote
Article Rating
Subscribe
Notify of
guest

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jimruttan
Jimruttan

ഇത് കലക്കി! ഫയലുകൾ എളുപ്പത്തിൽ കൺവേർട്ട് ചെയ്യാൻ സഹായിക്കുന്ന ടെലിഗ്രാം ബോട്ടുകളുണ്ടൊ?

trackback

[…] വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം? അടിപൊളി ടെലിഗ്രാം ബോട്ടുകൾ […]

ഉള്ളടക്കം

ടാഗുകൾ

3
0
Would love your thoughts, please comment.x
()
x