ഗൂഗിൾ ഇതാ Android ഫോണുകളിൽ PDF ഫയലുകൾ annotate and draw ചെയ്യാൻ പറ്റുന്ന ഒരു പുതിയ feature ഗൂഗിൾ ഡ്രൈവിൽ അവതരിപ്പിച്ചിരിക്കുന്നു! ഒരു മീറ്റിംഗിലോ യാത്ര ചെയ്യുമ്പോഴോ എഡിറ്റുകൾ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ പറ്റുന്ന രീതിയിലാണ് പുതിയ (annotate and draw) ടൂളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം Android-നായുള്ള Google ഡ്രൈവിൽ ഒരു PDF ഫയൽ തുറക്കുമ്പോൾ സ്‌ക്രീനിന്റെ താഴെ വലത് സൈഡിൽ പുതിയ പേനയുടെ ആകൃതിയിലുള്ള ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ കാണാനാകും. ടാപ്പ് ചെയ്യുമ്പോൾ, അത് വരയ്ക്കാനും അടയാളപ്പെടുത്താനുമുള്ള ഓപ്ഷനുകളുടെ ഒരു പുതിയ ടൂൾബാർ തുറക്കും.
Google ഡ്രൈവ് ഉപയോഗിച്ച് PDF എഡിറ്റിംഗ് സവിശേഷതകൾ
പെൻ ടൂൾ red, black, blue, and green എന്നീ നിറങ്ങളിൽ ലഭ്യമാണ്, അത് നിങ്ങളുടെ വിരലോ സ്റ്റൈലസോ ഉപയോഗിച്ച് ഒരു slider വലിച്ചുകൊണ്ട് ക്രമീകരിക്കാൻ കഴിയും. yellow, green, blue, or purple നിറങ്ങളിൽ ഒരു ഹൈലൈറ്ററും ലഭ്യമാണ്. Undo & redo എന്നിവയ്ക്കൊപ്പം നിങ്ങൾ ഉണ്ടാക്കിയിട്ടുള്ള എന്തും നീക്കം ചെയ്യാൻ കഴിയുന്ന ഒരു ഇറേസറും annotate and draw ഹൈഡ് ചെയ്യാനുമുള്ള ഫീച്ചറും ഇതിലുണ്ട്.
വരുത്തിയ മറ്റത്തോടെ annotate and draw നേരിട്ട് സേവ് ചെയ്യാം. അതോടെ ഒപ്പം തന്നെ annotate and highlight ഹൈഡ് ചെയ്യാൻ ഉള്ള ഓപ്ഷനും ലഭ്യമാണ്. Annotate and draw ഉപയോഗിച്ച് മാറ്റം വരുത്തീ ഫയൽ ഒരു പുതിയ PDF ആയി സേവ് ചെയ്യാൻ പറ്റും.
ഗൂഗിൾ ഡ്രൈവിന്റെ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ കിടിലൻ ഫീച്ചര്‍ ലഭിക്കുന്നത്. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഫോണുകളിൽ Android 6.0 Marshmallow അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പ് ആവശ്യമാണ്.
വരും ആഴ്ചകളിൽ, ഗൂഗിൾ ഡ്രൈവിനുള്ള PDF annotate and draw ഫീച്ചർ ഘട്ടം ഘട്ടമായി എല്ലാ ഡിവൈസുകളിൽ ലഭിക്കും. നമുക്ക് കാത്തിരിക്കാം ഈ അടിപൊളി ഫീച്ചറിനായി.
Super 👍