ഐഫോൺ വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ലെങ്കിലും ഒരു ഐഫോൺ ആരാധകൻ ആണ് ഞാൻ. കാരണം പ്രധാപ്പെട്ട മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ആയ ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ് ഒക്കെ ഉപയോഗിച്ച അനുഭവത്തിൽ ഐഒഎസ് ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയത്. ഐഫോൺ മറ്റ് ഫോണുകളിൽ നിന്ന് മികച്ചു നിൽക്കുന്നതിന്റെ പ്രധാന കാരണം ഹാർഡ്‌വെയർ &സോഫ്റ്റ്‌വെയർ ആപ്പിൾ തന്നെ ഡിസൈൻ ചെയുന്നത് കൊണ്ട് ആണ്. ഐഫോൺ ന്റെ പ്രോസസ്സർ ഒക്കെ ഏറ്റവും കരുത്തുറ്റതും, മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതും ആപ്പിൾ ന്റെ തന്നെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നത് കൊണ്ട് മാത്രം ആണ്. പക്ഷെ ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിച്ചിട്ട് ഉള്ള ഹാർഡ്‌വെയർ പല കമ്പനികൾ നിർമിക്കുന്ന ഹാർഡ്‌വെയർ ഉപയോഗിച്ച് ആണ് പുറത്ത് ഇറക്കുന്നത്. ഉദാഹരണം : ഷവോമി പ്രോസസ്സർ ആയി ഉപയോഗിക്കുന്നത് സ്നാപ്ഡ്രാഗൺ /മീഡിയ ട്രെക് പ്രൊസസർ ആണ്. അത് കൊണ്ട് തന്നെ അതിന്റെ പോരായ്മകൾ ഉണ്ട് താനും. പിന്നെ ഐഒഎസ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ല, അതിനാൽ തന്നെ മറ്റ് കമ്പനികൾക്ക് അവരുടെ ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കില്ല. അത്കൊണ്ട് ഐഫോൺ പ്രൈവസിയുടെ കാര്യത്തിൽ മുൻ പന്തിയിൽ തന്നെ നിൽക്കും.
ഐഒഎസ് ന്റെ യൂസർ ഇന്റർഫേസ് വളരെ മികച്ചത് ആണ്, ഷവോമി യുടെ എം ഐ യു ഐ യിൽ വ്യാപകമായി കോപ്പി അടിച്ചിട്ട് ഉണ്ട്. പിന്നെ ക്യാമറ ക്ലാരിറ്റി ആണ് ഐഫോൺ ന്റെ പ്രധാന ഗുണം. അത്പോലെ തന്നെ അപ്ഡേറ്റ് തരുന്നതിൽ ആപ്പിൾ കമ്പനി മോശം അല്ല.
ഐഫോൺ ഇൽ പബ്ജി ഒക്കെ മികച്ച രീതിയിൽ പ്രവർത്തിക്കും. പക്ഷെ ആൻഡ്രോയ്ഡ് ഫോൺ വളരെ ഹാങ്ങ് ആവുകയും ചെയ്യും, കൂടിപ്പോയാൽ രണ്ട് വർഷം കഴിയുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ പരിതാപകരം ആയി പ്രവർത്തിക്കൂ. ശരാശരി ഒരു ഐഫോൺ 4–5 വർഷം വരെ ഉപയോഗിക്കാൻ സാധിക്കും അത് പോലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കുകയും ചെയ്യും. ആപ്പിൾ പ്രോഡക്റ്റ് വാങ്ങുമ്പോൾ നാം ആപ്പിൾ എക്കോസിസ്റ്റത്തിന്റെ ഭാഗം ആവുകയാണ്, അത് കൊണ്ട് തന്നെ ആപ്പിൾ ന്റെ തന്നെ പ്രോഡക്റ്റ് വാങ്ങേണ്ടി വരും (ഉദാഹരണം : എയർ പോഡ്‌സ്, ലൈറ്റിങ് കേബിൾ)
ആപ്പിൾ ഐഫോൺ ഒരു പ്രീമിയം പ്രോഡക്റ്റ് ആണ് അവർ ഒരിക്കലും സാധാരണക്കാരെ മനസിൽ കണ്ട് അല്ല നിർമ്മിക്കുന്നത്. മുടക്കുന്ന പണം ഒരിക്കലും വെറുതെ ആവില്ല.
– അനൂപ്
ആപ്പിൾ ആരാധകൻ