ഇന്റർനെറ്റ് ഓഫ് തിങ്സ് അല്ലെങ്കിൽ IoT ഈ വാക്കുകൾ ഇപ്പോൾ മിക്കയിടത്തും കാണുന്നുണ്ട്. എന്നാൽ എന്തായിരിക്കും ഇത്, എങ്ങനെയായിരിക്കും ഇതിന്റെ ഭാവി, ഇപ്പോൾ ഇത് ഉണ്ടോ… ഇങ്ങനെ കുറെ സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകുമായിരിക്കണം.
ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ വീട്ടിൽ എല്ലാ പണിയും ചെയുന്ന, ശമ്പളം വേണ്ടാത്ത ഒരു അടിമ ഉണ്ടായലോ.. കരണ്ടിൽ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ അടിമ. എന്നാൽ അങ്ങനെ ഒരു അടിമയെ പറ്റിയാണ് പറയാൻ പോകുന്ന ഈ IoT. അടിമ എന്നോ സുഹൃത്ത് എന്നോ, ജോലിക്കാരൻ എന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ, നമ്മുടെ ജീവിതം എളുപ്പത്തിലാക്കുക എന്നത് തന്നെയാണ് ഈ ടെക്നോളജിയുടെ രഹസ്യം. ഞാൻ ഈ ആർട്ടിക്കിൾ എഴുതുന്ന സമയം എന്റെ ചെവിയിലിരിക്കുന്ന ഹെഡ്സെറ്റ് ഫോണും വാച്ചുമായി കണക്റ്റ് ചെയ്തിരിക്കുകയാണ്. 3 ഡിവൈസുകളും ഒരുമിച്ച് കണക്റ്റായി ഇരിക്കുമ്പോൾ മൂന്നിനും പ്രത്യേക ശ്രദ്ധേ കൊടുക്കേണ്ടി വരുന്നില്ല.
ഹോം ഓട്ടോമേഷൻ, ഓഫീസ് ഓട്ടോമേഷൻ, തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ വളരെയധികം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഓഫീസിൽ എത്തുന്ന ഒരു വ്യക്തിയെ സ്കാൻ ചെയ്ത് അവരുടെ വിവരങ്ങൾ ഒരു ഡാറ്റാ ബേസിലേക്ക് മാറ്റുന്നു. ആ ജോലിക്കാരൻ എപ്പോൾ വന്നു എപ്പോൾ പോകുന്നു, അയാളുടെ ആരോഗ്യ നില, പ്രവർത്തന ക്ഷമത തുടങ്ങിയ കാര്യങ്ങൾ ഒരു ഡിവൈസിന്റെ സഹായത്തോടെ ഒറ്റ സ്കാനിംഗിൽ തന്നെ അറിയാൻ പറ്റും. ഓഫീസിൽ നിന്ന് എല്ലാവരും പോകുമ്പോൾ ഓരോ റൂമിലെയും A/C മറ്റാരുടെയും സഹായം ഇല്ലാതെ തന്നെ ഓഫ് ആകുവാനും സഹായിക്കും. റൂമിലെ അന്തരീക്ഷം സെന്സറുകളുടെ സഹായത്തോടെ സ്കാൻ ചെയ്ത് ഒരേ രീതിയിൽ നിലനിർത്തി കൊണ്ടുപോകുവാനും ഈ ടെക്നോളജിയിലൂടെ സാധിക്കുന്നു.
ഹോം ഇനി സ്മാർട്ട് ഹോം
നിങ്ങളുടെ വീട് ഒരു സ്മാർട്ട് ഹോമായി മാറിയാൽ എങ്ങനെ ഉണ്ടാകും. കുറച്ച് വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ വീട് ഹോം ഓട്ടോമേഷനിൽ പ്രവർത്തിക്കുന്നു എന്നിരിക്കട്ടെ, നമ്മൾ വീട്ടിലെത്തുമ്പോൾ ഒരു വിർച്വൽ പേർസണൽ അസിസ്റ്റന്റിന്റെ സഹായത്തോടെ നമ്മളുടെ ശബ്ദത്തിൽ നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും അവ ചെയുന്നു. പറയുന്ന വോയിസ് സെൻസ് ചെയ്ത് ലൈറ്റ് ഓഫ് ആക്കുവാനും A/C ഓണാക്കുവാനും ടീവി ചാനൽ മാറ്റുവാനും എല്ലാം സഹായിക്കുന്നു. വീട്ടിലെ ഫ്രിഡ്ജിൽ സാധനങ്ങൾ തീർന്നാൽ നിങ്ങൾ ബുദ്ധിമുട്ടാതെ ഫ്രിഡ്ജ് തനിയെ സാധനങ്ങൾ ഓർഡർ ചെയ്യുന്നു. വൈകുന്നേരമായാൽ നമ്മൾ വീട്ടിൽ ഇല്ലെങ്കിൽ തന്നെ ലൈറ്റുകൾ തനിയെ ഓണാകുന്നു, രാവിലെയായാൽ തനിയെ അത് ഓഫാകുന്നു. ഇനി നമ്മൾ വീട്ടിൽ ഇല്ല എന്നിരിക്കട്ടെ, ലോകത്ത് എവിടെയായിരുന്നാലും വീടിന്റെ എല്ലാ കോണുകളും എപ്പോൾ വേണമെങ്കിലും നമ്മുടെ മൊബൈലിൽ കാണാൻ സാധിക്കുമെങ്കിലോ. എത്രമാത്രം സുരക്ഷിതമാകും നമ്മുടെ സ്വകാര്യ വസ്തുക്കൾ.
മെഡിക്കൽ രംഗത്ത് ഇന്റർനെറ്റ് ഓഫ് തിങ്സ് ഒരു സംഭവം തന്നെയാകും
മെഡിക്കൽ രംഗത്ത് നിരവധി ഉപകരങ്ങളാണ് ഈ ടെക്നോളജി കൊണ്ടു നേടുന്നത്. ഒരു രോഗിയെ തല മുതൽ കാൽ വരെ 24 മണിക്കൂറും വളരെ വ്യക്തമായി നിരീക്ഷിക്കാൻ ഈ ഇന്റർനെറ്റ് ഓഫ് തിങ്സ് ടെക്നോളജി സഹായിക്കുന്നു. നമ്മുടെ ആരോഗ്യം ഏത് സമയവും നിരീക്ഷിച്ച് നമ്മുടെ ഡോക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നു. നമ്മുടെ ആരോഗ്യം നമുക്ക് തന്നെ ട്രാക്ക് ചെയ്യാനുള്ള അവസരം ഇത് സൃഷ്ടിക്കുന്നു. ഏത് ഭക്ഷണം കഴിക്കണം, എത്ര കഴിക്കണം, കഴിക്കുമ്പോഴുള്ള ഷുഗർ ലെവൽ, കഴിച്ച് കഴിയുമ്പോഴുള്ള ഷുഗർ ലാബുകളിൽ പോകാതെ തന്നെ ഏത് സമയത്തും നമുക്കും വേണ്ടപെട്ടവർക്കും കാണുവാൻ സാധിക്കുന്നു.
ഒരു ആശയം ശ്രദ്ധിക്കുക, നമുക്ക് വേണ്ടപ്പെട്ടവർ ആർക്കെങ്കിലും രാത്രിയിൽ ഉറങ്ങുന്ന സമയം ഹാർട്ട് അറ്റാക്ക് വന്നു എന്നിരിക്കട്ടെ. ഇപ്പോഴാണേൽ രോഗി പറയാതെ നമ്മൾ അറിയുക പോലുമില്ല. എന്നാൽ ഇന്റർനെറ്റ് ഓഫ് തിങ്സ് വന്നാൽ ആ രോഗി ഉറങ്ങുമ്പോൾ പോലും നീരിക്ഷിച്ച് ഹാർട്ട് അറ്റാക്ക് വന്നാൽ നേരെ വേണ്ടപെട്ടവർക്കും ഡോക്ടർക്കും ആംബുലൻസിനും മെസ്സേജ് പോകുന്നു. വീട്ടിൽ ആംബുലൻസ് എത്തി രോഗിയെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നു. വളരെ കുറച്ച് നാളുകൾക്കുള്ളിൽ ഈ കാര്യങ്ങൾ നടക്കും എന്ന് നമുക്ക് ഉറപ്പിക്കാം. ടെക്നോളജി നമ്മുടെ സഹായത്തിന് വേണ്ടി ഉപകാരപ്പെടുന്ന ഒരു സമയം ഉടൻ തന്നെ ഉണ്ടാകും.
വരുന്ന നാളുകളിൽ ഒരു വ്യക്തി മിനിമം 4 ഡിവൈസുകളുമായി കണക്കറ്റ് ആകും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോൾ തന്നെ ഈ ടെക്നോളജിയുടെ ഉപകരങ്ങൾ പലയിടത്തും കാണാൻ സാധിക്കും. നാളെ നമ്മുടെ ടൗണിലെ ട്രാഫിക് കണ്ട്രോൾ ചെയുന്നത് ഈ ഓട്ടോമേഷൻ ടെക്നോളജി ആയിരിക്കും. 2030 വർഷത്തോടെ നമ്മുടെ ഒപ്പം, നമുക്കുവേണ്ടി പ്രവർത്തിക്കുന്ന ഡിവൈസുകളുടെ ഓപ്പമായിരിക്കും ജീവിക്കാൻ പോകുന്നത്.
ഒരു യൂട്യൂബർ ഹോം ഓട്ടോമേഷൻ ഡിവൈസ് ഉപയോഗിച്ച് ചെയ്ത കുറച്ച് കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കു.
എന്റെ വീഡിയോ ഇതിൽ ഉള്കൊള്ളിച്ചതിനു വളരെ നന്ദി
താങ്കളുടെ അഭിപ്രായത്തിനു നന്ദി
[…] ഇന്റർനെറ്റ് ഓഫ് തിങ്‌സ് വന്നു കഴിഞ്ഞ… […]