How to pitch digital marketing clients malayalam

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പുതിയ ക്ലൈന്റിനെ ലഭിക്കുവാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാം

ഒരു ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഏതൊരു വ്യക്തിയും ബിസിനസ് മുമ്പോട്ട് കൊണ്ടുപോവുന്നതിൽ വളരെ കഷ്ടപ്പെടുന്ന ഒരു ഭാഗമാണ് പുതിയ ഒരു ക്ലൈന്റിനെ ലഭിക്കുക എന്നത്. ഓരോ മാസവും പുതിയ ക്ലൈന്റിനെ കിട്ടുന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും ബിസിനസ്സിന്റെ വളർച്ച അളക്കുന്നത്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ പുതിയ ക്ലൈന്റുകളെ ലഭിക്കുക എന്നത് ശ്രമകരമായ പണിയാണ്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് താഴെ പറയുവാൻ പോവുന്നത്. ഇത് സർവീസ് രംഗത്തെ പ്രമുഖർ നൽകിയ ചില ടിപ്പുകൾ മാത്രമാണ്. സ്വന്തമായി ബിസിനസ് ഉള്ളവർക്കും ഫ്രീലാൻസിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇത് ഉപകാരപ്പെടും

പേർസണൽ നെറ്റ്‌വർക്ക് നിർമ്മിക്കുക

നമ്മൾ ദിവസവും നിരവധി ആളുകളെയാണ് പുതിയതായി കാണുന്നത്. എന്നാൽ വളരെ ചുരുക്കം ചില ആളുകൾ മാത്രമാണ് ഇവരുമായി പരിചയം ഉണ്ടാക്കുന്നത്. ഒരു ചെറിയ പരിചയത്തിലൂടെ നമ്മൾ ആരാണ് എന്ത് ചെയ്യുന്നു എന്ന് അവരെ അറിയിക്കുകയാണ് എങ്കിൽ ഭാവിയിൽ അവരുടെ പരിചയത്തിലുള്ള ആളുകൾക്ക് നമ്മുടെ സർവീസ് നിർദ്ദേശിക്കുവാൻ സാധ്യതയുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നമ്മൾ ചെയ്യുന്ന സർവീസ് എന്താണ് എന്ന് മനസിലാക്കി കൊടുക്കേണ്ടത് ആദ്യത്തെ കടമ്പ. മാത്രമല്ല പേർസണൽ നെറ്റ്‌വർക്ക് കൂട്ടുവാൻ സഹായിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നന്നായി പ്രയോജനപ്പെടുത്തുക. കൂടുതലായും ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നമ്മുടെ തന്നെ പേർസണൽ ബ്രാൻഡും കമ്പനി ബ്രാൻഡും പ്രൊഫഷണലായി നിർമ്മിച്ചെടുക്കുക.

മറ്റ് ഏജൻസികളുമായി ഒപ്പം ചേർന്ന് പ്രവർത്തിക്കുക

ചുറ്റും അന്വേഷിച്ചാൽ ഒരുപാട് ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾ കാണുവാൻ സാധിക്കും. ഇവരുമായി സമീപിച്ച് ഒപ്പം ചേർന്ന് പ്രവർത്തിക്കാവുന്നതാണ്. പലർക്കും ഇതിനോട് അധികം താല്പര്യം കാണില്ല എന്നറിയാം എന്നാൽ പല വലിയ ഏജൻസികളും ഇത്തരത്തിലുള്ള രീതി ഉപയോഗിച്ച് മികച്ച ക്വാളിറ്റി സർവീസ് നൽകുന്നുണ്ട്. ഒരു വലിയ ക്ലൈന്റ്‌ വന്നാൽ സാധാരണ ഒരു ഏജൻസി മാത്രം താങ്ങാൻ പറ്റാവുന്നതിലും അപ്പുറമായിരിക്കും. എന്നാൽ ഒന്നിലധികം കമ്പനിയുമായി പ്രവർത്തിച്ചാൽ മികച്ച റിസൾട്ട് നൽകാവുന്നതാണ്.

ട്രൈ ഔട്ട് പാക്കേജുകൾ നൽകുക

നിങ്ങളുടെ സർവീസിന്റെ ഒരു ചെറിയ ഭാഗം കുറച്ച് നാളത്തേക്ക് ട്രൈ ചെയ്ത് നോക്കുവാൻ, കസ്റ്റമറാകുവാൻ സാധ്യതയുള്ള, ക്ലൈറ്ന്റുകൾക്ക് കൊടുക്കുക. ഇവർ കുറച്ച് നാൾ നിങ്ങളുടെ സർവീസ് ഉപയോഗിച്ച് തൃപ്തിപെടുന്നവരാണെങ്കിൽ നിങ്ങളുടെ ബിസിനസ് പാക്കേജ് എടുക്കുവാൻ സാധ്യതയുണ്ട്‌. പ്രോഡക്റ്റ് മാർക്കറ്റിങ്ങിൽ ഈ ടെക്‌നിക്ക് ഉപയോഗിച്ചാണ് പലരും അവരുടെ ഓഡിയന്സിനെ കസ്റ്റമറാക്കുന്നത്. ട്രൈ ഔട്ട് പാക്കേജ് കൊടുക്കുമ്പോൾ നല്ലയൊരു ക്ലൈന്റിനാണ് കൊടുക്കുന്നത് എന്ന് ഉറപ്പു വരുത്തുക. ഒരാഴ്‌ചയിൽ കൂടുതൽ കൊടുക്കാതിരിക്കുക.

ഫ്രീ ഓഡിറ്റിങ്

ഒരു ബിസിനസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എന്ത് മാത്രം മെച്ചപ്പെടുത്തുവാനുണ്ട് എന്ന് ഒരു പ്രെസെന്റേഷനിൽ കാണിച്ചുകൊടുക്കുക. മുമ്പുള്ള ക്ലൈന്റിന് ഡിജിറ്റൽ പ്രസൻസ് മെച്ചപ്പെടുത്തുവാൻ ചെയ്ത കാര്യങ്ങൾ കാണിച്ച് കൊടുത്ത് ഒരു ഫസ്റ്റ് ഇമ്പ്രഷൻ നൽകുക. ബിസിനസ് എടുത്താൽ തന്നെ കൺസൾട്ടേഷൻ സൗജന്യമായി നൽകുക. ഈ കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ദീർഘകാല കസ്റ്റമറാക്കുവാൻ സാധിക്കും.

സൗജന്യ വർക്ക്ഷോപ്പ് നൽകുക.

ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ എങ്ങനെ മികച്ച രീതിയിൽ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാം എന്നത് പോലുള്ള ടോപ്പിക്കുകളിൽ സൗജന്യ സെമിനാർ എടുക്കുക. ഇതിൽ നിങ്ങൾക്ക് പരിചയമുള്ള സ്ഥാപനങ്ങളിലെ വ്യക്തികളെ ക്ഷണിക്കുക. മികച്ച രീതിയിലുള്ള പ്രസന്റേഷനിൽ നിങ്ങളുടെ സർവീസ് എടുക്കുവാൻ ഒരു ചെറിയ സാധ്യതയെങ്കിലും ഇതിൽ നിന്നും ലഭിക്കും. ഒരു സ്ഥിരത ഉറപ്പാക്കി മാസാമാസം ഈ കാര്യം കൊണ്ടുപോവുക.

റഫറൽ

നിങ്ങളുമായി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്ന ക്ലൈറ്ന്റുകൾ വഴി റഫറൻസ് നേടുക എന്നതാണ് മറ്റൊരു മാർഗ്ഗം. നിങ്ങളുടെ സർവീസ് മികച്ചതാണ് എങ്കിൽ നിങ്ങളുടെ ക്ലൈന്റിനോട് തന്നെ അവരുടെ കണക്ഷനിലുള്ള മറ്റ് ബിസിനസുകളുടെ റഫറൻസ് ചോദിക്കുക. റെഫറൻസ് കസ്റ്റമറായാൽ അതിന് ഒരു കമ്മീഷനോ അല്ലെങ്കിൽ തുല്യമായ സർവീസോ സൗജന്യമായി റഫറൻസ് തന്ന ആളുകൾക്ക് കൊടുക്കുക.

കമ്മ്യൂണിറ്റി നിർമിക്കുക

നിങ്ങൾ നിങ്ങളുടെ ബിസിനസിന് പറ്റുന്ന ആളുകളുടെ ഒരു കൂട്ടായ്മ്മ നിർമിക്കുക. അത് വാട്സപ്പിലോ ഫേസ്ബുക്ക് ഗ്രൂപ്പിലോ നിർമ്മിക്കാവുന്നതാണ്. എന്നിരുന്നാലും കമ്മ്യൂണിറ്റിയിൽ നല്ല എൻഗേജ്‌മെന്റ് ഉണ്ടാക്കുക, സംശയങ്ങൾ ചോദിക്കുന്നവർക്ക് പരമാവധി എളുപ്പത്തിൽ ഉത്തരങ്ങൾ കൊടുക്കുവാൻ ശ്രമിക്കുക. അത് വഴി പുതിയ നെറ്റവർക്ക് നിർമ്മിച്ചെടുക്കുക. കമ്മ്യൂണിറ്റി കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. എത്ര അംഗങ്ങളുണ്ട് എന്നതിലല്ല, ഉള്ള അംഗങ്ങൾ ആ കമ്മ്യൂണിറ്റിയുമായി ബന്ധമുള്ളവരാണ് എന്ന് ഉറപ്പ് വരുത്തുക.

ബിസിനസ് ഗ്രൂപ്പുകളിൽ പങ്കാളികളാവുക.

നിരവധി ഓൺലൈൻ ഓഫ്‌ലൈൻ ബിസിനസ് ഗ്രൂപ്പുകൾ ഇന്ന് കേരളത്തിലും മറ്റ് പല സ്ഥലങ്ങളിലും ഉണ്ട്. ഒരു ബിസിനസിനെ ആവശ്യമുള്ള സർവീസാണ് ഡിജിറ്റൽ മാർക്കറ്റിങ്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളിൽ കയറി ബന്ധങ്ങൾ വളർത്തി നിങ്ങളുടെ സർവീസ് അവതരിപ്പിക്കുകയാണ് എങ്കിൽ, ക്വാളിറ്റിയുണ്ട് എന്ന് തോന്നിച്ചാൽ നിങ്ങളുടെ സർവീസ് അവർ തീർച്ചയായും എടുക്കാൻ സാധ്യതയുണ്ട്.

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്താൽ നിങ്ങൾക്ക് പുതിയ ബിസിനസ് കിട്ടണം എന്നില്ല. നിങ്ങളുടെ പ്രെസന്റേഷൻ സ്കില്ലും നിങ്ങൾ കൊടുക്കുന്ന സർവീസിന്റെ ക്വാളിറ്റിയും മികച്ചതാക്കുവാൻ ശ്രദ്ധിക്കുക.

4 1 vote
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Akshay
Akshay

Enthokkeyayalum quality result provide cheyanam 🤣

ഉള്ളടക്കം

ടാഗുകൾ

1
0
Would love your thoughts, please comment.x
()
x