ഇതേ പറ്റി അരുൺ മോഹൻ എന്ന വ്യക്തിയുടെ അഭിപ്രായം ശ്രദ്ധിക്കു
ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് (എ ഐ) എന്റെ അറിവിൽ ഭാവിയിൽ തൊഴിലന്വേഷകർക്കും .നിലവിൽ തൊഴിൽ ഉള്ളവർക്കും വലിയൊരു വെല്ലുവിളി ഉയർത്തും …ഇപ്പോൾ വികസിത രാജ്യങ്ങളിൽ പരീക്ഷണം തുടങ്ങിയത് ഭാവിയിൽ ഇന്ത്യക്കാർ ഒരുപാടു ജോലിയെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്കും അതുപോലെ വികസ്വര രാജ്യങ്ങളിലേക്കും ഒക്കെ എത്തി ചേരും എന്നതിൽ സംശയമില്ല .. ഈ എ ഐ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീ തൊഴിലാളികളെ ആയിരിക്കും എന്നതിൽ സംശയമില്ല .. കാരണം എ ഐ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഓഫീസ് ജോലികളെ ആയിരിക്കും .. സ്ത്രീ തൊഴിലാളികളിൽ ഏതാണ്ട് 75 % ശതമാനവും ഓഫീസ് ജോലികളിൽ വരുമാനം കണ്ടെത്തുന്നവരാണ് .. അപ്പോഴും പ്രൊഡക്ഷൻ എന്നതിനെ എ ഐ ബാധിക്കില്ല എന്നത് കൊണ്ട് പുരുഷ ജീവനക്കാരുടെ കാര്യം ഏതാണ്ട് ഇതുവരെ സേഫ് ആണ് .. പക്ഷെ എ ഐ ഓഫീസിൽ ജോലികളിൽ പരീക്ഷിച്ചു വിജയിച്ചാൽ പിന്നീട് അത് പ്രൊഡക്ഷനിലേക്കും ഇറങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോളത്തെ തലമുറ എന്തുകൊണ്ടും സേഫ് ആണ് ..വരുന്ന തലമുറ അതായത് നമ്മളുടെ മക്കളുടെയും മക്കളുടെ മക്കളുടെയും കാലഘട്ടത്തിൽ ഉപജീവന മാർഗത്തിനു എന്ത് എന്നത് കണ്ടുതന്നെ അറിയണം …പക്ഷെ ഇതെല്ലം കണ്ടുപിടിക്കുന്നത് മനുഷ്യന്റെ തലച്ചോറിൽ ആയതു കൊണ്ട് തന്നെ വരുന്ന കാലത്ത് ജീവിക്കുന്നത് എങ്ങിനെ എന്നത് അവർ തന്നെ കണ്ടുപിടിച്ചോളും ..അത് കൊണ്ട് എ ഐ വരട്ടെ ..നമുക്ക് കാത്തിരുന്നു കാണാം