യൂട്യുബിലും ഫേസ്ബുക്കിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഇടുമ്പോൾ കോപ്പിറൈറ്റ് കിട്ടാറുണ്ടല്ലേ!
മറ്റ് ആളുകൾ നിർമ്മിച്ച മ്യുസിക്ക് അവരുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ ഉറപ്പായും കോപ്പിറൈറ്റ് ക്ലെയിം കിട്ടും. എന്നാൽ നിരവധി മ്യുസിക്ക് ക്രിയേറ്റർമാർ അവർ നിർമ്മിച്ച് മ്യുസിക്ക് സൗജന്യമായി എവിടെയും ആർക്കും കോപ്പിറൈറ്റ് ഇല്ലാതെ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഈ മ്യുസിക്കുകൾ ഏത് പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചാലും കോപ്പിറൈറ്റ് കിട്ടില്ല. അത്തരം മ്യുസിക്കുകൾ കിട്ടുന്ന കുറച്ച് വെബ്സൈറ്റുകൾ പരിചയപ്പെടാം.
Youtube Audio Library | Royalty Free Music
പൂർണ്ണമായും സൗജന്യമായി ഇതിൽ നിന്നും ഏത് മ്യുസിക്ക് വേണമെങ്കിലും ഉപയോഗിക്കാം. നിങ്ങൾക്ക് വേണ്ട മൂഡിലുള്ള കിടിലൻ മ്യുസിക്കുകൾ വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. യൂട്യൂബ് ഓഡിയോ ലൈബ്രറി എവിടെ എന്ന് പലരും അന്വേഷിക്കുന്നുണ്ടാകും. ഒരു യൂട്യൂബ് ചാനൽ ഉള്ളവർക്ക് യൂട്യൂബ് സ്റ്റുഡിയോ എന്ന പേജിൽ കയറിയാൽ അതിൽ നിന്നും യൂട്യൂബ് ഓഡിയോ ലൈബ്രറി കിട്ടുന്നതാണ്. ഡൌൺലോഡ് ചെയ്യുന്ന സമയത്ത് ക്രെഡിറ്റ്സ് വെക്കണമോ എന്ന് ശ്രദ്ധിക്കുക. ചിലതിൽ ആവശ്യമില്ല എന്നാൽ ചില മ്യുസിക്കിൽ ഇടുന്ന വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ അവർ നൽകുന്ന ക്രെഡിറ്റ് വെക്കണം (ഇല്ലേൽ പണി കിട്ടും ഷാജിയേട്ടാ)
Pixabay Music | Royalty Free Music
സൗജന്യമായി ഫോട്ടോസ് ഡൌൺലോഡ് ചെയ്യാനാണ് ഈ വെബ്സൈറ്റിൽ പലരും കേറുന്നത്. എന്നാൽ ഇവർ സൗജന്യമായി മ്യുസിക്ക് കൊടുക്കുന്നുണ്ട് എന്ന കാര്യം പലർക്കും അറിയില്ലായിരിക്കും (ഞാനും ഈയിടെയാണ് അറിഞ്ഞത്). നിരവധി ആർട്ടിസ്റ്റുകൾ അവരുടെ മ്യുസിക്ക് കോപ്പിറൈറ്റ് ഇല്ലാത്ത സൗജന്യമായി ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ലോഗിൻ ചെയ്ത ശേഷം ഇഷ്ടമുള്ള മ്യുസിക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Bensound | Royalty Free Music
ഞാൻ ചെയ്ത കൊറേ വീഡിയോക്ക് ഈ വെബ്സൈറ്റിൽ നിന്നും മ്യുസിക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. ഒരുപാടു നല്ല മ്യുസിക്ക് കളക്ഷനുകൾ ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാം. കുറെ വർഷങ്ങളായി ഈ വെബ്സൈറ്റ് പലരുടെയും പ്രീയപ്പെട്ടതാണ്. ഒന്ന് സന്ദർശശിച്ച് നോക്കാവുന്നതാണ്.
NCS – Non Copyright Sounds
പലരും യൂട്യൂബിൽ ശ്രദ്ധിക്കാൻ ഇടയുള്ള ഒരു അടിപൊളി യൂട്യൂബ് ചാനലാണ് NCS. ഒരുപാടു കിടിലൻ മ്യുസിക്കുകൾ ഇവർ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ആർട്ടിസ്റ്റുകൾക്കും ഈ വെബ്‌സൈറ്റിനും ക്രെഡിറ്റ്സ് വെച്ച ശേഷം യൂട്യുബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാവുന്നതാണ്.
m-operator | Royalty Free Music
m-operator is a repository of minimalist royalty free audio pieces. മിനിമൽ ടൈപ്പ് മ്യുസിക്കുകളാണ് ഇവരുടെ മെയിൻ. കേൾക്കാൻ രസമുള്ള കുറച്ച് അടിപൊളി മ്യുസിക്കുകൾ ഈ വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. വെല്ലോ ഷോർട്ട് ഫിലിംസ് ഒക്കെ എടുക്കുന്നവർക്ക് ബാക്ക്ഗ്രൗണ്ട് മ്യുസിക്കായി ഇടാൻ വകയുള്ള കുറച്ച് കിടിലൻ മ്യുസിക്കുകൾ ഇതിലുണ്ട്
Purple Planet Music | Royalty Free Music
Chris Martyn and Geoff Harvey എന്നിവർ എഴുതി കമ്പോസ് ചെയ്ത കുറച്ച് അടിപൊളി മ്യുസിക്കുകൾ ഇതിൽ കിട്ടും. ഇതിൽ നിന്നും ഏതെങ്കിലും മ്യുസിക്ക് എടുക്കുന്നുണ്ടേൽ ഇവർക്ക് ക്രെഡിറ്റ്സ് കൊടുത്തേക്കണം. കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.
Free Stock Music | Royalty Free Music
ഈ ബ്ലോഗ് എഴുതാൻ വേണ്ടി തപ്പി നോക്കിയപ്പോൾ കിട്ടിയ ഒരു വെബ്സൈറ്റാണ്. ഇതിൽ കുറെ മ്യുസിക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിൽനിന്നും എടുക്കുന്ന മ്യുസിക്ക് സൗജന്യമായി എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്നാണ് ഇതിൽ കാണുന്നത്. എന്തായാലും ഇതിലുള്ള മ്യുസിക്കുകൾ ഒക്കെ കൊള്ളാം.
Fesliyan Studios | Royalty Free Music
കോപ്പിറൈറ്റ് ഇല്ലാതെ മ്യുസിക്ക് ഡൗൺലോഡ് ചെയ്യാവുന്ന മറ്റൊരു വെബ്സൈറ്റ്. ഒരുവിധം കുറെ കൊള്ളാവുന്ന മ്യുസിക്കുകൾ ഇതിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ആവശ്യമുള്ളവർക്ക് എന്തെങ്കിലും ക്യാഷ് ഡോണെറ്റ് ചെയ്യാനുള്ള ഓപ്‌ഷനും ഇതിൽ കൊടുത്തിട്ടുണ്ട് (മലയാളികൾ കൊടുക്കില്ലെന്ന് അറിയാം, നമുക്ക് വേണ്ടി ഉള്ളതല്ല)
The Motion Monkey
Free Retro Arcade Video Game Sound Effects എന്ന് കണ്ട് കേറിയതാണ് വീഡിയോ ഗെയിമുകൾക്ക് വേണ്ടുന്ന മ്യുസിക്ക് ഇതിൽ നിന്നും ഡൗൺലോഡ് ചെയാം എന്നാണ് പറയുന്നേ. എങ്ങനെ ആണ് എന്ന് കണ്ടുപിടിക്കണം. പലർക്കും ആവശ്യമില്ല എന്നറിയാം, ചുമ്മാ പറഞ്ഞന്നേ ഒള്ളു.
Free SFX | FREE Sound Effects
ഷോർട്ട് ഫിലിം ചെയുന്നുണ്ടേൽ ഉപയോഗിക്കാവുന്ന കുറച്ച് സൗണ്ട് എഫക്റ്റുകൾ ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പട്ടി കുരക്കുന്നതും ആംബുലൻസും കിളികൾ കരയുന്നതും ഒക്കെ ഇതിൽ തപ്പിയാൽ കിട്ടും. 1 മില്യൺ സൗണ്ട് എഫക്റ്റുകൾ ഈ വെബ്സൈറ്റിൽ ഉണ്ടന്നൊക്കെയാണ് എന്നാണ് ഇവർ പറയുന്നത്.
BBC Sound Effects – FREE Sound Effects
നേരത്തെ പറഞ്ഞപോലെ ഷോർട്ട് ഫിലിം ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു കിടിലൻ വെബ്സൈറ്റ്. സൗണ്ട് എഫക്റ്റുകൾ ഒരുപാടെണ്ണം ഇതിൽ നിന്നും ലഭിക്കുന്നു. ചുമ്മാ ബുക്ക്മാർക്ക് ചെയ്ത് വെച്ചേക്ക്.
ഒരെണ്ണം കൂടി ഉണ്ട്
Orange Free Sounds
സൗണ്ട് ഇഫക്ടുകൾ, മ്യൂസിക്ക്, ബീറ്റുകൾ, ലൂപ്പ് മ്യൂസിക്കുകൾ കൂടാതെ റിംഗ് ടോൺ എന്നിവ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ ഈ വെബ്സൈറ്റിൽ കൂടി സാധിക്കും. സൈറ്റ് മുഴുവൻ ഒരു ഓറഞ്ച് മയ. എവിടെ നോക്കിയാലും ഓറഞ്ചിന്റെ എന്തെങ്കിലുമൊക്കെ സാന്നിധ്യം കാണാം. കേട്ട് നോക്കിയ പാട്ടുകൾക്കും സൗണ്ട് ഇഫക്റ്റുകൾക്കും നല്ല ക്വാളിറ്റിയുണ്ട്.
NB: ഈ പറഞ്ഞ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന മ്യുസിക്കുകൾക്ക് ഞാൻ ഉത്തരവാദിയല്ല. എപ്പോൾ വേണമെങ്കിലും ഇവരുടെ ടെംസ് ആൻഡ് കണ്ടീഷൻ മാറാം. എല്ലാം ഒന്ന് വായിച്ച് നോക്കി എടുക്കുന്നത് നല്ലതായിരിക്കും.
[…] വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ കുറച്ച് സൗജന്യ മ്യൂസിക്ക് കേട്ട് ആസ്വദിക്കാൻ അടിപൊളി വെബ്സൈറ്റുകൾ […]