ഒരുപാട് ആളുകൾ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, ഇങ്ങനെ ചോദിക്കുന്ന സമയത്ത് ഞാൻ ആദ്യം പറയുന്നത് സ്വന്തമായി പഠിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ എന്നാണ്. സ്വയം പഠിക്കുന്ന പോലെ വേറെ ആർക്ക് പഠിപ്പിക്കാനാവും. ഒരു 5 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയമുള്ള ഇന്ന് കാണുന്ന പല ഡിജിറ്റൽ മാർക്കറ്റർമാരും അവർ സ്വന്തമായി പഠിച്ചതും പല സ്ഥലത്ത് നിന്ന് അന്വേഷിച്ചും നിരവധി ക്യാമ്പയിനുകൾ ചെയ്ത് അനുഭവത്തിൽ നിന്ന് പഠിച്ചവരാണ്. ഇവർ ഇപ്പോഴും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ബൈ ദ ബൈ നമുക്ക് വിഷയത്തിലേക്ക് കടക്കാം.
ഏത് സ്ഥാപനം തിരഞ്ഞെടുക്കണം?
ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്നത് നിസ്സരമാണ് എന്ന് പറഞ്ഞു വരുന്നവന്റെ മണ്ടക്ക് ആദ്യം അടിക്കണം. ഈ ഫീൽഡിൽ ഒരുപാടു നാളായി വർക്ക് ചെയ്യുന്നവർക്കറിയാം ഇതിൽ അനുഭവിക്കുന്ന സ്‌ട്രെസും മറ്റ് കാര്യങ്ങളും. ഒരാഴ്ച, ഒരു മാസം ഇത്രയും സമയം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കും എന്ന് പറഞ്ഞു പരസ്യം കാണിക്കുന്ന സ്ഥാപനങ്ങളിൽ ചെല്ലുന്നവർ ഒന്ന് സൂക്ഷിക്കുക. ഒരു വർഷം എടുത്തലും ഇത് മുഴുവൻ പഠിക്കാൻ പറ്റില്ല, അത്രയും വലിയ ഒരു ഫീൽഡ് തന്നെയാണ്.
ഇൻസ്റ്റിറ്റ്യൂട്ട് എത്ര നാളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുക
ഠപ്പേ എന്ന് പറഞ്ഞു ദിവസവും ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കും എന്നും പറഞ്ഞു നിരവധി സ്ഥാപനങ്ങളാണ് പൊങ്ങി വരുന്നത്. ഇതിലെ സാദ്ധ്യതകൾ കണ്ടുകൊണ്ടു ഒരുപാടു പേർ നിരവധി ആളുകളെ പറ്റിക്കുന്നുണ്ട്. സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഒരു കാര്യം നന്നായി ശ്രദ്ധിക്കുക. അവരുടെ ഡിജിറ്റൽ ആക്ടിവിറ്റികൾ നിരീക്ഷിക്കുക.
സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കുക.
ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കുവാൻ എളുപ്പമാണ്, പക്ഷെ പഠിക്കാൻ നല്ല പാടാണ്. സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് നല്ല ശ്രദ്ധ കൊടുത്ത് പഠിപ്പിച്ചാൽ മാത്രമേ പല കാര്യങ്ങളും പഠിക്കുകയൊള്ളു. പഠന ശേഷം മറ്റൊരു കമ്പനിയിൽ കേറുമ്പോൾ ഇന്റർവ്യൂ സമയത്ത് ബ ബ ബ അടിക്കാതെ എല്ലാ കാര്യങ്ങളിലും വ്യക്തമായ അറിവ് വേണമെങ്കിൽ ആ വിദ്യാർത്ഥി ഒരു നല്ല സ്ഥാപനത്തിൽ നിന്നായിരിക്കണം ഇത് പഠിക്കേണ്ടത്. (നല്ല സ്ഥാപനം ആണെങ്കിൽ കൂടി പഠിക്കുന്ന ആൾക്ക് താല്പര്യം ഇല്ലെങ്കിൽ സ്ഥാപനത്തെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല)
ഗൂഗിൾ പാർട്ണർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടിയ സ്ഥാപനം ആയിരിക്കണം.
ഒരു പ്രൊഫഷണൽ ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടുന്ന ഒരു പ്രധാന അംഗീകാരമാണ് ഇത്. ഒരു നിശ്ചിത തുക കൊടുത്താൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് ലഭ്യമാവുകയൊള്ളു. ഈ സർട്ടിഫിക്കറ്റ് ലഭ്യമാണ് എന്ന് കരുതി പഠനം മികച്ചതാവണം എന്നില്ല. ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കുന്ന അധ്യാപകന്റെ മികവാണ് പ്രധാനം.
അധ്യാപകരുടെ യോഗ്യത എന്താണ് എന്ന് അന്വേഷിക്കുക.
ഒരു ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്ന വിദ്യാർത്ഥിക്ക് ഏറ്റവും അനുഗ്രഹമാകുന്നത് ഒരു നല്ല അധ്യാപകനെ കിട്ടുക എന്നതാണ്. ഒരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരാൾക്ക് മാത്രമേ നല്ല ഒരു അധ്യാപകൻ ആകുവാൻ സാധിക്കു. അധ്യാപന സമയത്ത് ഈ അധ്യാപകൻ ഏതെങ്കിലും ബ്രാൻഡുകൾക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കാരണം സ്ഥിരമായി ഇത് ചെയ്താൽ മാത്രമേ ഈ ഫീൽഡിൽ അപ്‌ഡേറ്റ് ആകാൻ സാധിക്കു. ദിവസവും പുതിയ അപ്‌ഡേറ്റുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വരുന്നത്.
ലൈവ് പ്രോജക്റ്റുകൾ നൽകുന്ന സ്ഥാപനം.
പഠിപ്പിച്ച ശേഷം ഇതൊക്കെ പരീക്ഷിക്കാൻ ഒരു ലൈവ് പ്രോജക്റ്റ് വേണ്ടിവരും അല്ലാതെ ചെയ്ത കാര്യങ്ങൾ പരീക്ഷിച്ച് നോക്കുവാൻ മറ്റൊരു മാർഗവുമില്ല. ചെറിയ വിലയിൽ ഒരു ഡൊമൈനും ഹോസ്റ്റിങ്ങും പർച്ചേസ് ചെയ്ത് പഠിക്കുന്നതാവും നല്ലത്. സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയാൽ ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഫേസ്ബുക്ക് ആഡ്‌സിലും ഗൂഗിൾ ആഡ്‌സിലും ചെറിയ അമൗണ്ടിൽ മിനിമം 5 ക്യാമ്പയിൻ എങ്കിലും ചെയ്ത് പരീക്ഷിക്കുക. ചെറിയ കടകളുടെ പരസ്യങ്ങൾ മുടക്കുമുതൽ മാത്രം മേടിച്ച് അവർക്ക് ഡിജിറ്റൽ ക്യാമ്പയിൻ ചെയ്ത് കൊടുത്ത് പഠിക്കുന്നതും നല്ലതാണ്.
പെയ്ഡ് ടൂളുകളുടെ ഉപയോഗം
ഡിജിറ്റൽ മാർക്കറ്റിങ് ജോലിക്ക് കയറുമ്പോൾ ഒരുപാട് പെയ്ഡ് ടൂളുകൾ ഉപയോഗിക്കേണ്ടി വരും. പഠിപ്പിക്കുന്ന സ്ഥാപനം ഇത്തരം ടൂളുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി പർച്ചേസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് അറിയുക. ടൂളുകളുടെ ഉപയോഗവും അത് കൊണ്ട് നമ്മൾ സൃഷ്ടിച്ചെടുക്കുന്ന റിസൾട്ടും വളരെ പ്രധാനപ്പെട്ടതാണ്.
ഒരു ട്രയൽ ക്ലാസ്സിൽ പങ്കെടുക്കുക
പഠിക്കാൻ കയറുന്നതിന് മുമ്പ് ഒരു ട്രയൽ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ചോദിക്കുക. പഠിപ്പിക്കുന്ന അധ്യാപകൻ തന്നെയാണോ ട്രയൽ ക്ലാസ്സ് എടുക്കുന്നത് എന്ന് ഉറപ്പിക്കുക. പഠിപ്പിക്കാൻ പോകുന്ന സിലബസ് ചോദിച്ചറിയുക.
” എന്റെ ഒരു സുഹൃത്ത് ഇത് പോലെ ഒരു സ്ഥാപനത്തിൽ പഠിക്കാൻ പോയി, അവിടെ ആദ്യം ചെന്നതും ഗൂഗിൾ ക്‌ളൗഡ് സെർവറിൽ ഹോസ്റ്റിങ്ങ് പഠിപ്പിക്കുന്നു. ആദ്യം തന്നെ അവന്റെ കിളി പോയി. 3 മാസത്തെ കോഴ്‌സിന് കയറിയിട്ട് 2 ആഴ്ചകൊണ്ട് നിർത്തി. ഇത്തരം സ്ഥാപനങ്ങളെ ആദ്യം ശ്രദ്ധിക്കുക. ഹോസ്റ്റിങ് പോലുള്ള കാര്യങ്ങൾ വളരെ പതിയെ പഠിക്കേണ്ട ഒരു കാര്യമാണ്. ഇത് ആദ്യമേ പഠിപ്പിച്ച് വിദ്യാർത്ഥികളെ കൊണ്ട് ഇത് പഠിക്കാൻ പാടാണ് എന്ന് പറഞ്ഞു നിർത്തിക്കാൻ നോക്കുന്ന സ്ഥാപനങ്ങളും ഉണ്ട്.
NB: ഈ പറഞ്ഞത് മാത്രം നോക്കി പോയാലും പറ്റിക്കേണ്ടവർ നന്നായി പറ്റിക്കും. ഏതെങ്കിലും ഒരു ഡിജിറ്റൽ മാർക്കറ്ററുടെ അഭിപ്രായം ചോദിച്ച് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമെന്റ് ബോക്സിൽ പറയുക, അറിയാവുന്നതാണേൽ പറഞ്ഞുതരാം.
ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുമ്പോൾ സൗജന്യമായി വെബ് ഡിസൈനിംഗ് പഠിക്കുവാൻ ഒരു ഡൊമൈനും ഹോസ്റ്റിങ്ങും എങ്ങനെ കിട്ടും എന്ന ഒരു ബ്ലോഗ് ഇതിനോടൊപ്പം ചേർക്കുന്നു:
വെബ് ഡിസൈനിങ് പഠിക്കുവാൻ സൗജന്യമായി ഹോസ്റ്റിംഗും ഡൊമൈനും എങ്ങനെ കിട്ടും
How To Find Best Digital Marketing Institutions in Kerala
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ താത്പര്യമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഓൺലൈൻ ഫ്രീ സർട്ടിഫിക്കേഷൻ കോഴ്സുകൾ ഉണ്ടെങ്കിൽ പറഞ്ഞുതരാമോ?
Google Digital Garage
HubSpot Academy
Google Analytics Academy
Edapt : learn in-demand skills
Thanks, dragon sirr.