Facebook and Meta Logo 3D

ഫേസ്ബുക്കിൽ പരസ്യം ചെയ്യാൻ പഠിക്കാം

ഇന്നത്തെ കാലത്ത് ഓൺലൈനിൽ കൂടിയുള്ള മാർക്കറ്റിങ് വളരെ  ലാഭകരവും ചെലവ് കുറവുള്ളതുമാണ്. ഒരുപാട് പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് വളരെ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാൻ സാധിക്കും. എന്നാൽ ഈ ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ച് പരസ്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബിസിനസ്സിന്റെ ഇടയിൽ പരസ്യം ചെയ്യാൻ വളരെ പ്രയാസമാണ്. അതിനാൽ പലരും മാർക്കറ്റിങ് ഏജൻസികളെ ഇത് ഏൽപ്പിക്കുന്നു. അവർ അന്യായ വില ഇട്ട് മാർക്കറ്റിങ് ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ലാഭം കുറയുന്നു.

 

ഫേസ്ബുക്ക് മാർക്കറ്റിങ്ങ് പഠിക്കാൻ പറ്റും.

അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാവുന്ന ഒരാൾക്ക് ബേസിക്ക് ഫേസ്ബുക്ക് അഡ്വെർടൈസ്മെന്റ് വളരെ എളുപ്പത്തിൽ പഠിച്ച് ട്രൈ ചെയ്ത് നോക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ, കുറച്ച് ട്യൂട്ടോറിയലുകൾ ഞാൻ ഇതിൽ കൊടുക്കുന്നുണ്ട്. കുറച്ച് നാൾ മുമ്പ് ചെയ്തതായത് കൊണ്ട് ചില ഇന്റർഫേസ് ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായി തോന്നാം. എന്നാൽ ഇത് തന്നെയാണ് ഇപ്പോൾ ഉള്ള ഫേസ്ബുക്ക് ആഡ്‌സ് പ്ലാറ്റഫോമിന്റെ ബേസിക്ക്.

മലയാളത്തിൽ അത്യാവശ്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് കണ്ട ശേഷം ഏകദേശം എങ്ങനെ പരസ്യം ചെയ്യണം എന്ന് നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. കുറച്ച് പൈസ ഇൻവെസ്റ്റ്‌ ചെയ്ത് ട്രൈ ചെയ്ത് നോക്കുക. ലീഡ് ജനറേഷൻ ക്യാമ്പയിൻ എങ്ങനെ ചെയ്യാം എന്നും ഇതിൽ പറഞ്ഞിട്ടുണ്ട്. ചെറിയ രീതിയിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഉപകാരപ്പെടും ഈ ട്യൂട്ടോറിയൽ. എന്തെങ്കിലും സംശയം ഉള്ളവർക്ക് കമെന്റിൽ ചോദിക്കാവുന്നതാണ്.

 

പരസ്യ ഡിസൈനിംഗ് എങ്ങനെ

പിന്നെ ഇതിൽ പരസ്യം ചെയ്യുമ്പോൾ പരസ്യ ഡിസൈൻ നിർമ്മിക്കേണ്ടതായുണ്ട്. ഡിസൈൻ സെൻസുള്ളവർക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ടൂളാണ് ക്യാൻവാ. അതിൽ നിങ്ങൾക്ക് വേണ്ടുന്ന ഡിസൈൻ ചെയ്ത് പരസ്യം ചെയാം. അതറിയാത്തവർ ഒരു ഡിസൈനർ കോൺടാക്റ്റ് ചെയ്ത് ചെയ്യിപ്പിക്കാവുന്നതാണ്. ഡിസൈനറിനെ വേണ്ടവർ താഴെ നമ്പർ കമെന്റ് ചെയ്യുക നല്ല ഡിസൈനേഴ്സ് നിങ്ങളെ വിളിച്ചുകൊള്ളും.
NB: ഓർക്കുക ഇത് വളരെ ബേസിക്ക് ആയിട്ടുള്ള ട്യൂട്ടോറിയലുകളാണ്. ഒരു വലിയ കമ്പനിയിൽ മാർക്കറ്റ് ചെയ്യുമ്പോൾ ഈ കാര്യം വെച്ച് മാത്രം ചെയ്താൽ കൈയിലുള്ള പൈസ പോകും എന്നുള്ളതല്ലാതെ ഒരു പ്രയോജനവും കാണില്ല. അങ്ങനെ ഉള്ളവർ നല്ല ഒരു ഏജൻസിയെ ഏൽപ്പിക്കുന്നതാവും നല്ലത്.

Photo by Dima Solomin on Unsplash

4 1 vote
Article Rating
Subscribe
Notify of
guest

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Kuttappan
Kuttappan

thanks dude

Dakini Perara
Dakini Perara

ഇൻസ്റ്റയിൽ പരസ്യം ചെയ്യുന്നത് ഇതുപോലെയാണോ? അല്ലെങ്കിൽ അതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.

ഉള്ളടക്കം

ടാഗുകൾ

4
0
Would love your thoughts, please comment.x
()
x