Devin എന്ന AI software engineer-നാണല്ലോ ഇപ്പോൾ ടെക് ലോകത്ത് നിറഞ്ഞുനിൽക്കുന്ന വാർത്ത! Devin-ന്റെ ഫൗണ്ടർ സ്കോട്ട് വു, നൽകിയ ഡെമോ വീഡിയോയും അദ്ദേഹം ചെറുപ്പത്തിൽ ഒരു maths competition-ൽ പങ്കെടുക്കുന്ന വീഡിയോയും കണ്ട് കണ്ണ് തള്ളിയതാണ് നമ്മളിൽ പലരും! എന്നാലിപ്പോൾ ഡെവിനൊത്ത എതിരാളി എത്തിയിരിക്കയാണ് – ദേവിക! ഡെവിൻ ഇതുവരെയും പബ്ലിക്കിന് ലഭ്യമാക്കിട്ടിയില്ല, എന്നാൽ ദേവികയുടെ കോഡ് ഓപ്പൺ സോഴ്സാണ്. ഗിറ്റ്ഹബ്ബിൽ നിന്നും ആർക്കും എടുത്ത് സൗജന്യമായി ഉപയോഗിക്കാം. പേര് പോലെ തന്നെ ഒരു ഇന്ത്യക്കാരനാണ് ഇതിന്റെ പിന്നിൽ. 21 വയസ്സുള്ള മലയാളിയായ മുഫീദ്. എക്സിൽ തമാശയ്ക്കിട്ട ഒരു പോസ്റ്റിൽ നിന്നുമാണ് ഡെവിന്റെ തുടക്കമെന്ന് മുഫീദ് പറയുന്നു. സൈബർ സെക്യൂരിറ്റിയിൽ ഏറെ കഴിവ് തെളിയിച്ചുള്ള വ്യക്തിയാണ് മുഫീദ്. ഡെവിനുള്ള പോലെ സ്വന്തമായി ഒരു ചാറ്റ് വിൻഡോയും, ബ്രൗസറും, കോഡ് എഡിറ്ററും, ടെർമിനലും ദേവികയ്ക്കുമുണ്ട്. Claude 3, GPT-4, GPT-3.5 തുടങ്ങിയ പല language model-ലുകൾ ദേവിക പിന്തുണയ്ക്കുന്നു. ദേവികയുടെ ഗിറ്റ്-ഹബ്ബ് റിപ്പോ വെറും രണ്ടാഴ്ച കൊണ്ടാണ് 15k stars നേടിയത്.