മൾട്ടി പ്ലെയർ ഗെയിമുകൾ കളിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്, നമ്മളോടൊപ്പം മറ്റു ആളുകൾ ഒരു ഗെയിമിൽ പങ്കെടുക്കുന്നതും ജയിക്കുന്നതും എല്ലാം ഒരുതരാം പ്രത്യേക വൈബ് തന്നെയാണ്. നിരവധി ഗെയിം ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്, അതിൽ നല്ലതും തീച്ചയും തല്ലിപ്പൊളി ഗെയിം വരെ കാണാം. നല്ലത് ഏതാണ് എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഞങ്ങൾ കളിച്ചിട്ടുള്ളതും ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ മറ്റ് ആളുകൾ നിർദ്ദേശിച്ചതുമായ കുറച്ച് ഗെയിം ഇവിടെ പരിചയപ്പെടുത്താം.
Mini Militia
ജിയോ വരുന്നതിന് മുമ്പ് ഒരു ഇന്റർനെറ്റ് കാലഘട്ടമുണ്ടായിരുന്നു, വളരെ കുറച്ച് മൊബൈൽ ഡാറ്റ മാത്രമായി ഉണ്ടായിരുന്ന ഒരു സുവർണ്ണ കാലഘട്ടം. അന്ന് സുഹൃത്തുക്കൾ ഒരുമിച്ച് കൂടുമ്പോൾ കളിച്ചിരുന്ന ഒരു അടിപൊളി ഗെയിമാണ് മിനി മിലീഷ്യ. മിനി മിലിഷ്യയെ കുറിച്ച് ഇത്ര ഡീറ്റയിൽ ആയി പറയുന്നത് എന്തിനാണ് ഇത് എല്ലാ ആളുകൾക്കും അറിയാവുന്നതല്ലേ ? പക്ഷെ ഒരുപാട് ആളുകൾക്ക് ഇത് അറിയില്ല എന്നാണ് സത്യം, അതിനാൽ മൾട്ടിപ്ലെയർ ഗെയിം നിർദ്ദേശിക്കുമ്പോൾ മൾട്ടിപ്ലെയർ ഗെയിം മൊബൈലിൽ കളിക്കാൻ തുടങ്ങി വെച്ച ഗെയിമിനെ മറക്കാൻ പറ്റില്ലല്ലോ!
PUBG
ഈ ഗെയിം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല എന്ന് അറിയാം എന്നാലും ഇവിടെ പറയുന്നു. Tencent Games എന്ന കമ്പനിയുടെ ഒരു ഡിവിഷനായ LightSpeed & Quantum Studios എന്ന കമ്പനിയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. 19 മാർച്ച് 2018ന് ഐ ഓ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്കായിട്ടാണ് ഈ ഗെയിം പുറത്തിറക്കിയത്. Brendan Greene എന്ന ഗെയിം ഡവലപ്പറുടെ ലോകത്തെ ഞെട്ടിച്ച ഒരു സൃഷ്ടിയാണ് ഈ PUBG എന്ന ഗെയിം. ലോകത്തിൽ ഒരേ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കളിച്ച ഒരു ഗെയിം എന്നതിന്റെ റെക്കോർഡ് പബ്‌ജി എന്ന ഈ ഗെയിമിന് തന്നെയാണ്. കൂടുതൽ പറഞ്ഞു പരത്തുന്നില്ല. കളിച്ചിട്ടില്ലാത്തവർ തീർച്ചയായും ഒരു വട്ടം എങ്കിലും കളിച്ച് നോക്കുക (നിരോധിച്ചോ ആവോ).
Call Of Duty Mobile
ഒരുകാലത്ത് കമ്പ്യൂട്ടറുകളില്‍ മാത്രം കളിക്കുവാന്‍ സാധിച്ചിരുന്ന ഈ ഗെയിം PUBG ഇറങ്ങി വലിയ ഹിറ്റായി മാറിയപ്പോള്‍ android ഫോണുകളില്‍ ഇത് ഇറങ്ങി. എന്നാലും PUBG ക്ക് ലഭിച്ച സ്വീകാര്യത ഈ ഗെയിമിന് കിട്ടിയോ എന്നത് വളരെ സംശയമാണ്. ആളുകൾ PUBG കളിച്ച് വൈബ് ആയി ഇരിക്കുമ്പോൾ ഈ ഒരു ഗെയിം കൂടി ഒന്ന് കളിച്ച് നോക്കിയാൽ വളരെയധികം ഇഷ്ട്ടപെടും എന്നത് ഉറപ്പാണ്. വളരെ മികച്ച ഗ്രാഫിക്‌സും ഇവന്റ് രീതിയിലുള്ള ഗെയിം പ്ലേ മോഡും ഇതിന്റെ പ്രധാന സവിശേഷതയാണ്.
Bomb Squad
ബോംബ് സ്‌ക്വാഡ് എന്ന് ചിലർ എങ്കിലും കേട്ടിട്ടുണ്ടായിരിക്കണം. ഒരുപാട് പോപ്പുലർ അല്ലങ്കിൽ പോലും ഇത്ര രസകരമായ ഒരു മൾട്ടിപ്ലേയർ ഗെയിം ഇല്ല എന്ന് വേണം പറയാം (വ്യക്തിപര്യമായ അഭിപ്രായം). ഒരു ആൻഡ്രോയിഡ് ഫോണിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ലോക്കൽ കണക്ഷൻ ,മാത്രം ഉപയോഗിച്ച് നിങ്ങളുടെ കൂട്ടുകാരുമായി കളിക്കാൻ പറ്റുന്ന ഒരു അടിപൊളി ഗെയിം തന്നെയാണ് ഇത്. കളിക്കാൻ തുടങ്ങുമ്പോൾ തന്നെ ഇതിന്റെ രസം തുടങ്ങും. ഒരിക്കൽ എങ്കിലും ഒരു 3 പേരെ കണ്ടുപിടിച്ച് കളിച്ച് നോക്കേണ്ട ഒന്നുതന്നെയാണ് ഇത്.
8 Ball Pool
Among Us
Ludo King
Special Forces Group 2
Card Party! Uno Friends Family
Head Ball 2 – Online Football
നിങ്ങൾക്ക് അറിയുന്ന മികച്ച മൾട്ടിപ്ലെയർ ആൻഡ്രോയിഡ് ഗെയിമുകൾ കമെന്റ് ചെയ്യൂ
E football നെ ക്കുറിച്ച് പറഞ്ഞില്ല