YouTube Tag Generator
യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ടാഗുകൾക്കും കീവേർഡുകൾക്കും വേണ്ടി പല സ്ഥലത്ത് തപ്പി നടക്കാതെ നിങ്ങളുടെ ക്യാറ്റഗറിയിൽ ഉള്ള മറ്റ് വ്യൂസുള്ള വീഡിയോയുടെ ടാഗുകൾ ഇതിൽ നിന്നും നൈസായി അടിച്ച് മാറ്റാം. ഉറപ്പായും ട്രൈ ചെയ്യുക
AI Image Enlarger
കൈയിലുള്ള ക്ലാരിറ്റി കുറഞ്ഞ ഫോട്ടോകൾ ഉണ്ടെങ്കിൽ ഈ സൈറ്റിൽ കേറി അപ്‌ലോഡ് ചെയ്യൂ. ക്ലാരിറ്റി കൂടിയ ഫോട്ടോസ് നിമിഷ നേരംകൊണ്ട് ഡൗൺലോഡ് ചെയ്യാം. സൗജന്യ യുസേഴ്‌സിന് 3 3000×3000 പിക്സലും 5 MB വരെയുള്ള ഫോട്ടോസുമാണ് അപ്‍ലോഡ് ചെയ്യാൻ സാധിക്കുന്നത്.
Brandmark
ഒരു ഗ്രാഫിക് ഡിസൈനറാണോ ലോഗോ ചെയ്യാൻ ഐഡിയ ഇല്ലെങ്കിൽ ദേ ഈ സൈറ്റ് ഉപകാരപ്പെടും. ഒരു ബിസിനസ് തുടങ്ങിയ ശേഷം ഒരു ലോഗോ വേണം എന്നുള്ളവർക്കും ട്രൈ ചെയ്ത് നോക്കാവുന്ന ഒരു അടിപൊളി ടൂൾ. പെയ്ഡ് പാക്കേജ് ഉണ്ട് കേട്ടോ.
Lumen 5
വീഡിയോ എഡിറ്റിങ് ചെയ്യണം എന്നുണ്ട്, പ്രീമിയർ പ്രൊ പോലുള്ള സോഫ്‌ട്‌വെയർ ആണെങ്കിൽ അറിയാനും പാടില്ല. ഡോണ്ട് വെറി Lumen 5 ൽ നിങ്ങൾ ആഗ്രഹിച്ച പോലെ വളരെ എളുപ്പത്തിൽ അടിപൊളി വീഡിയോ ഇറക്കാൻ പറ്റും. ഫ്രീ ആയിട്ടുള്ള പാക്കേജ് ആണെങ്കിൽ Lumen 5 വാട്ടർമാർക്ക് വരും. എന്നാലും കാര്യം നടക്കും.
Namelix
ബിസിനസ് തുടങ്ങുമ്പോ ഒരു പേര് വേണം. അതിനു ബാക്കി ഉള്ളവരെ ശല്യപ്പെടുത്താതെ സ്വന്തമായി തപ്പിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി വെബ്സൈറ്റ്. ചുമ്മാ അങ്ങ് കേറി നോക്ക്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഇതിൽ പേര് കണ്ടുപിടിക്കുന്നത്. അതുകൊണ്ടു ചറപറാ പേരുകൾ ഇതിൽ കാണാൻ പറ്റും.
Profile Picture Maker
ഒരു ഫോട്ടോ എടുത്തിട്ട് അതൊന്നു എഡിറ്റ് ചെയ്ത് നോക്കണമെങ്കിൽ കൂട്ടുകാരന്റെ കാൽ പിടിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. ഇനി ഈ വെബ്സൈറ്റിൽ ഫോട്ടോസ് അപ്‌ലോഡ് ചെയ്ത് വെറൈറ്റി പ്രൊഫൈൽ പിക്ച്ചറുകൾ ഡൗൺലോഡ് ചെയ്യാം. അത്യാവിശം കുഴപ്പമില്ലാത്ത ഡിസൈനുകൾ ഇതിൽ ലഭ്യമാണ്.
Animate your family photos
ഒരു ഫോട്ടോക്ക് ജീവൻ വെച്ചാൽ എങ്ങനെ ഉണ്ടാകും. അങ്ങനെ ജീവൻ വെപ്പിക്കുന്ന ഒരു കിടിലൻ AI ടൂളാണിത്. ഒരു ഫോട്ടോ അങ്ങ് അപ്‌ലോഡ് ചെയ്ത് നോക്ക്, ഫ്രണ്ടിന്റെ ഫോട്ടോസുണ്ടെങ്കിൽ അത് അതിലിട്ട് ജീവൻ വെപ്പിച്ച് ഒരു സ്കിക്കർ ആക്കി ഗ്രൂപ്പിലിട്ടാൽ സൂപ്പറല്ലേ.