നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്:
- ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ്
- ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ]
ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്.
കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
- കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ വെർഷൻ. വിൻഡോസ്, മാക്ക് ഓ എസ്, ലിനക്സ്, ഐ ഓ എസ്, ആൻഡ്രോയ്ഡ് എന്നിങ്ങനെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ കീമാൻ ലഭ്യമാണ്.
- ഇനി ഒരു മലയാളം കീബോഡ് ഇൻസ്റ്റാൾ ചെയ്യണം. മലയാളത്തിൽ നിരവധി കീബോഡുകൾ ഔദ്യോഗികമായി ലഭ്യമായിട്ടുണ്ട്. ഞാൻ ഉപയോഗിക്കുന്നത് മൊഴിയാണ്. എത്ര കീബോഡുകൾ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
സവിശേഷതകളും ഉപയോഗിക്കുന്ന വിധവും
- കീമാൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ auto-correction, word suggestions എന്നിവ ഉണ്ടാവില്ല എന്നുള്ളതാണ്. നമ്മൾ ടൈപ്പ് ചെയ്യുന്നതെന്താണോ അത് തന്നെയാണ് ലഭിക്കുക. ഇംഗ്ലീഷ് ടൈപ്പിങ് വശമുള്ളവർക്ക് വളരെ അനായാസം ടൈപ്പ് ചെയ്യാൻ സാധിക്കും. വിവിധ കീബോഡുകൾക്ക് ലേയൗട്ട് അല്ലെങ്കിൽ മാപ്പിങിൽ വ്യത്യാസങ്ങളുണ്ടാവും. മൊഴിയുടെ മാപ്പിങ് മനസ്സിലാക്കാൻ: Mozhi 2.0 — Mapping
- മലയാളത്തിൽ നിലവിൽ ഉപയോഗത്തിലില്ലാത്ത പ്രാചീന അക്ഷരങ്ങൾ മൊഴി ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും.
- ഓഫ്‌ലൈനിലും ഓൺലൈനിലും ടൈപ്പ് ചെയ്യാം.
- വിൻഡോസ് 10-ൽ വിവിധ ഇൻപുട് സംവിധാനങ്ങൾ (ഇംഗ്ലീഷ് ⇄ മലയാളം) തമ്മിൽ സ്വിച്ച് ചെയ്യാൻ Win + Space key അമർത്തിയാൽ മതി.
മൊബൈൽ ഇൽ ഉപയോഗിച്ചിട്ട് എങ്ങനെ തോന്നുന്നു
എനിക്ക് വളരെ മികച്ചതായി തോന്നുന്നുണ്ട്