PC Tablet mobile in coding environment

വെബ് ഡിസൈനിങ് പഠിക്കുവാൻ സൗജന്യമായി ഹോസ്റ്റിംഗും ഡൊമൈനും എങ്ങനെ കിട്ടും?

ഇന്നത്തെ കാലത്ത് ഒരു വെബ്സൈറ്റ് സ്വന്തമായി ഉണ്ടാക്കാൻ സാധിക്കുക എന്നത് വളരെ ഗുണകരമായ ഒരു കാര്യമാണ്. സ്വന്തമായി ഒരു ബ്ലോഗ് വെബ്സൈറ്റ്, അല്ലെങ്കിൽ ഒരു ബിസിനസ്സ് വെബ്സൈറ്റ് അതുമല്ലങ്കിൽ മറ്റാർക്കെങ്കിലും വെബ്സൈറ്റ് നിർമ്മിച്ച് കൊടുത്ത് പൈസ സമ്പാദിക്കാനും ഏറെ ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ്  വെബ്സൈറ്റ് ഡിസൈനിങ്. html, CSS, JS പോലുള്ള കോഡിങ് പഠിച്ച ശേഷമാണു കുറെ നാൾ മുമ്പ് വരെ വെബ്‌ഡിസൈനിങ്‌ രംഗത്തേക്ക് ആളുകൾ പ്രവേശിച്ചത്. എന്നാൽ ഇപ്പോൾ ഈ രംഗം  തികച്ചും വ്യത്യസ്തമാണ് . ഡിസൈനിങ് സ്കിലുള്ള ആർക്കും തന്നെ ഇതിൽ ഒരു കൈ നോക്കാവുന്നത് തന്നെയാണ്. കോഡിങ് ഇല്ലാതെ തന്നെ Elementor Pro, Divi പോലുള്ള പ്ലാറ്റഫോമിൽ കിടിലൻ വെബ്സൈറ്റുകൾ ഇഷ്ടമുള്ള രീതിയിൽ വികസിപ്പിച്ച് എടുക്കാവുന്നതാണ്.

എന്നാൽ ഇങ്ങനെ വെബ്‌ഡിസൈനിങ്‌ പഠിക്കുവാൻ തുടങ്ങണം എങ്കിൽ ആദ്യമായി വേണ്ടത് ഒരു ഡൊമൈൻ നെയിം പിന്നെ ഒരു ഹോസ്റ്റിങ്. ലോക്കൽ ഹോസ്റ്റ് ചെയ്‌തും വെബ്സൈറ്റ് ഡിസൈൻ പഠിക്കാം എന്നത് മറ്റൊരു കാര്യം. എന്നാൽ ഹോസ്റ്റിങ് പാർട്ട് മുതൽ നിങ്ങൾ തന്നെ ചെയ്ത് പഠിക്കുകയാണേൽ സ്വന്തമായി ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ ആത്മവിശ്വാസവും നേടിയെടുക്കാം. സൗജന്യമായി ഈ ഡൊമൈൻ ഹോസ്റ്റിങ് ഉപയോഗിച്ച് എങ്ങനെ പഠിക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്. ഈ രീതിയിലൂടെ നിങ്ങൾക്ക് വേർഡ്പ്രസ്സ് സൈറ്റ് സ്വന്തമായി നിർമ്മിച്ച് പഠിക്കാവുന്നതാണ്.

ഇതിനു ആദ്യമായി നിങ്ങൾ ചെയ്യണ്ടത് https://infinityfree.net സന്ദർശിച്ച് ഒരു അക്കൗണ്ട് നിർമ്മിക്കുക. ശേഷം വരുന്ന പേജിൽ ക്രിയേറ്റ് അക്കൗണ്ട് എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.

ഒരു സബ് ഡൊമൈൻ നെയിം തിരഞ്ഞെടുത്ത ശേഷം ഇഷ്ടമുള്ള ഒരു ഡൊമൈൻ എക്സറ്റൻഷനും തിരഞ്ഞെടുക്കുക. സബ്‌ഡൊമൈൻ ലഭ്യമാണെങ്കിൽ ഒരു പാസ്സ്‌വേർഡ് കൊടുത്ത ശേഷം ക്രിയേറ്റ് അക്കൗണ്ട് ബട്ടണിൽ ക്ലിക്ക് ചെയുക.

ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ഡൊമൈനിൽ ഒരു അക്കൗണ്ട് നിർമ്മിച്ച് കിട്ടിയിരിക്കുന്നു,

ശേഷം കണ്ട്രോൾ പാനൽ ഓപ്പൺ ചെയുക. ഇവിടെ നിന്നാണ് നമ്മൾ വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത്. വിസ്ത പാനലിൽ എത്തികഴിഞ്ഞാൽ താഴേക്ക് പോയെ softaculous app installer എന്ന ബട്ടണിൽ ക്ലിക്ക് ചെയുക. ശേഷം വരുന്ന സ്‌ക്രീനിൽ നിന്നാണ് വെബ്സൈറ്റിൽ വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത്. കാണുന്ന സോഫ്ട്‍വെയറുകളിൽ നിന്നും വേർഡ്പ്രസ്സ് തിരഞ്ഞെടുക്കുക. ശേഷം, ഏറ്റവും പുതിയ വേർഡ്പ്രസ്സ് വേർഷൻ സെലെക്റ്റ് ചെയുക. വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യണ്ട ഡൊമൈൻ നെയിം തിരഞ്ഞെടുക്കുക. ശേഷം വെബ്‌സൈറ്റിന് പേര് നൽകുക. അക്കൗണ്ടിന് ഒരു യൂസർ നെയിം പാസ്സ്‌വേർഡ് കൊടുക്കുക

ഇത്രയും ചെയ്ത ശേഷം ഒരു തീം തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ബട്ടണിൽ ക്ലിക്ക് ചെയുക.

ഇനി വേർഡ്പ്രസ്സ് നമ്മൾ തിരഞ്ഞെടുത്ത ഡൊമൈൻ നെയിമിൽ ഇൻസ്റ്റാൾ ആകുകയാണ്. ഇൻസ്റ്റാൾ അവസാനിച്ച ശേഷം ലോഗിൻ ലിങ്കിൽ കയറി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. നിരവധി യൂട്യൂബ് ചാനലുകളിൽ വെബ്സൈറ്റ് എങ്ങനെ നിർമ്മിക്കാം എന്ന ട്യൂട്ടോറിയലുകൾ കണ്ടു പഠിക്കുക.

സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കി ക്യാഷ് സമ്പാദിക്കുക.

ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് സൗജന്യമായി വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനെപ്പറ്റി ഈ പോസ്റ്റിലൂടെ മനസ്സിലാക്കാം.

5 3 votes
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

1
0
Would love your thoughts, please comment.x
()
x