ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ ആഗ്രഹമില്ലാത്തത് ആർക്കാണ്. ചറ പറ ഇൻസ്റ്റാഗ്രാം പേജുകൾ തുടങ്ങിയിട്ടും 500 ൽ കൂടുതൽ ഫോളോവേഴ്സ് തികയ്ക്കാൻ പറ്റാത്തത് എന്തൊരു കഷ്ടമാണ്. കുറച്ചു പേജ് ഫോളോവേഴ്സ് ഉണ്ടായിരുന്നേൽ റെഫെറൽ മാർക്കെറ്റിങ്ങും അഫിലിയേറ്റ് മാർക്കറ്റിങ്ങും ചെയ്ത് സുഖമായി ജീവിക്കാമായിരുന്നു എന്ന് കരുതുന്ന കുറച്ച് പേര് എങ്കിലും കാണും.
എന്തൊക്കെ ചെയ്തിട്ടും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടുന്നില്ല ചേട്ടാ!
ഈ ചോദ്യം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ഫോളോവേഴ്സ് കൂടാനുള്ള ടിപ്സ് പറഞ്ഞു കൊടുക്കുമ്പോൾ അതൊന്നും ചെയ്യാതെ പെട്ടന്ന് കുറേ ഫോളോവേഴ്സിനെ കിട്ടാൻ വല്ല വഴിയുണ്ടോ എന്ന് പിന്നേം ചോദിക്കും.
നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ വളരണം എന്ന് ആഗ്രഹമുണ്ടേൽ കുറച്ച് ടിപ്സ് പറഞ്ഞു തരാം. എൻറെ അനുഭവത്തിൽ നിന്നും കുറച്ച് മറ്റ് സ്ഥലങ്ങളിൽ നിന്ന് അടിച്ച് മാറ്റിയ ടിപ്സ് ആണ് പറയാൻ പോകുന്നത്. ശ്രദ്ധിച്ച് വായിക്കുക.
കൺസിസ്റ്റൻസി
ഏത് പേജ് തുടങ്ങിയാലും കൺസിസ്റ്റൻസി ഇല്ലെങ്കിൽ പിന്നെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. പേജ് തുടങ്ങി 10 പോസ്റ്റ് ഇട്ടിട്ട് എന്താ ഫോളോവേഴ്സ് കൂടാത്തത് എന്ന് ചിന്തിച്ചിരിക്കുന്നവരോടാണ് ഈ പറയുന്നത്. കൺസിസ്റ്റൻസി വളരെ പ്രധാനമായ ഒരു കാര്യം തന്നെയാണ്. നിങ്ങൾ എന്ത് വിഷയത്തെ സംബന്ധിച്ചാണോ പേജ് തുടങ്ങിയത് ആ വിഷയത്തെ കുറിച്ച് സ്ഥിരമായി കണ്ടന്റുകൾ പോസ്റ്റ് ചെയ്യുക. ദിവസവും 1 പോസ്റ്റ് അല്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ ഒരു പോസ്റ്റ് അതും അല്ലെങ്കിൽ ആഴ്ചയിൽ ഒരു പോസ്റ്റ് എങ്കിലും ഇട്ടാലെ കാര്യമുള്ളൂ. ഇങ്ങനെ പോസ്റ്റ് ഇടാൻ പറ്റാത്തവർ തുടങ്ങാതെ ഇരിക്കുന്നതാ നല്ലത്.
സ്റ്റോറീസ് സ്ഥിരമാക്കുക
സ്റ്റോറീസ് ഇട്ട് മാത്രം ഫേമസ് ആയ കുറേ മാസ്സ് പേജുകൾ നമുക്ക് അറിയാം. നിങ്ങളുടെ ടോപ്പിക്കുമായി ബന്ധപ്പെട്ട സ്റ്റോറികൾ സ്ഥിരമായി പോസ്റ്റ് ചെയ്യുക (അടിച്ച് മാറ്റിയാലും പ്രശ്നമില്ല). നിങ്ങൾക്ക് കിട്ടിയ ഫോളോവേഴ്സിന് ഉപകാരപ്പെടുന്ന ഐറ്റംസ് ആയിരിക്കണം, അല്ലാത്ത ചവറു പോസ്റ്റ് ഇട്ട് ഉള്ള ഫോളോവേഴ്സിനെ കൂടി കളയരുത്.
കണ്ടന്റ് ക്വാളിറ്റി നിലനിർത്തുക
മറ്റു പേജുകളിൽ വരുന്ന ട്രോൾ പോസ്റ്റുകൾ സിനിമ പോസ്റ്റുകൾ ഇതൊക്കെ റീപോസ്റ്റ് ചെയ്ത് ഫോളോവേഴ്സ് കൂട്ടാം എന്നാണ് പ്ലാൻ എങ്കിൽ ചുമ്മാ പേജ് തുറന്ന് ഇരിക്കത്തെ ഒള്ളു. ഇപ്പൊ തന്നെ ഇതുപോലുള്ള പേജുകൾ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്, നിങ്ങളും കൂടി തുടങ്ങിയാൽ പിന്നെ പറയണ്ടല്ലോ. ഇന്റർനെറ്റ് തപ്പിയാൽ തന്നെ നല്ല ക്വാളിറ്റി ടോപ്പിക്കുകൾ കാണാൻ പറ്റും. അതിൽ നിന്നും നിങ്ങൾക്ക് തുടർന്നുകൊണ്ട് പോകാൻ സാധിക്കുന്ന നല്ല ടോപ്പിക്കുകൾ തിരഞ്ഞെടുത്ത് പേജിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങുക. നല്ല ക്വാളിറ്റി കണ്ടന്റ് ആണെങ്കിൽ ഞാൻ ആയാലും ഫോളോ ചെയ്യും. ഫോട്ടോഷോപ്പിൽ ഒരു സ്ഥിരതയുള്ള ടെമ്പ്ലേറ്റ് നിർമ്മിച്ച് പോസ്റ്റിങ് തുടങ്ങാം, അതറിയാത്തവർ ക്യാൻവാ ഉപയോഗിക്കാം, ഫിഗമ ഓൺലൈൻ ടൂൾ പോസ്റ്റ് ക്രിയേറ്റ് ചെയ്യാൻ പറ്റിയ ഒരു അടിപൊളി ടൂൾ ആണ്. കണ്ടെന്റ് ക്ഷാമം വന്നാൽ Pinterest പോലുള്ള സ്ഥലങ്ങളിൽ തപ്പിയാൽ കിട്ടും. എന്നിട്ടും കിട്ടിയില്ലേൽ നിങ്ങളുടെ അതെ ടോപ്പിക്കുള്ള പേജ് തപ്പി നിങ്ങളുടെ രീതിയിലേക്ക് അടിച്ച് മാറ്റി പോസ്റ്റ് ചെയ്യുക (അടിച്ച് മാറ്റൽ അല്ല ഇൻസ്പിരേഷൻ).
പേജ് തുടങ്ങിയാൽ ആദ്യമേ കൊറച്ച് ഫോളോവേഴ്സിനെ എങ്ങനെ ഒപ്പിക്കാം.
പേജ് തുടങ്ങുമ്പോൾ തന്നെ കുറച്ച് ഫോളോവേഴ്സിനെ എങ്ങനെ കിട്ടും എന്ന ചോദ്യമുണ്ടാവും എന്നറിയാം. അതിനു ഒരു വഴിയുണ്ട്. നിങ്ങൾ തുടങ്ങിയ ടോപ്പിക്കിലുള്ള മറ്റ് പേജുകൾ തപ്പി എടുക്കുക. അതെല്ലാം ഒന്ന് ഫോളോ ചെയ്യുക. ആ പേജുകളുടെ ഫോളോവെഴ്സിനെ അങ്ങോട്ട് ഫോളോ ചെയ്യുക (ആർത്തി പാടില്ല, ചറ പറ ഫോളോ ചെയ്താൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്യും)
അങ്ങനെ ഫോളോ ചെയ്തവർ നിങ്ങളുടെ പേജ് കേറി നോക്കുമ്പോൾ കണ്ടന്റുകൾ കൊള്ളാം എങ്കിൽ തിരിച്ച് നിങ്ങളെ ഫോളോ ചെയ്യും ( കണ്ടെന്റ് കൊള്ളാമെങ്കിൽ മാത്രം). കിട്ടിയ ഫോളോവെഴ്സിനെ തിരിച്ച അൺഫോളോ ചെയ്യരുത്. (ഒരു മാസം കഴിഞ്ഞിട്ട് ചെയ്‌തോ, അവർ അറിയാതെ)
നിങ്ങളുടെ കണ്ടന്റ് ഐഡിയ തിരഞ്ഞെടുക്കുക
കണ്ടന്റുകൾക്ക് ഇപ്പോൾ വലിയ ക്ഷാമം ഇല്ലാത്ത സമയമാണ്. എവിടെ നോക്കിയാലും ഒരുപാടു നല്ലതും ചീത്തയുമായ കണ്ടന്റുകൾ നിങ്ങൾക്ക് ലഭ്യമാകും. നിങ്ങൾക്ക് പറ്റിയ കണ്ടന്റുകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന കാര്യം. നല്ല ഒരു വിഷയം കിട്ടികഴിഞ്ഞാൽ പിന്നെ അതിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയുക എന്നതാണ് പ്രധാനം ഇതിൽ കണ്ടന്റ് ഐഡിയകൾ ലഭിക്കുവാൻ സഹായിക്കുന്ന കുറച്ച് സോഴ്‌സുകൾ ഇവിടെ പരിചയപ്പെടുത്താം.
• Instagram Hashtag – നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകൾ തപ്പി നോക്കിയാൽ ഒരുപാടു പുതിയ ഐഡിയ ലഭിക്കും. അത് നിങ്ങളുടെ രീതിയിൽ പ്രസന്റ് ചെയ്യുക.
• Instagram Explorer Page – നിങ്ങൾ സെർച് ചെയ്യുന്നതും നിങ്ങളുടെ ഇന്ട്രെസ്റ് ആയി ബന്ധപ്പെട്ടാണ് ഈ പേജിൽ റിലേറ്റഡ് കണ്ടെന്റുകൾ കാണുവാൻ സാധിക്കുന്നത്. ഇതിൽ നിന്നും ഒരുപാട് ഐഡിയ ലഭിക്കും.
• Pinterest – ഏത് ടോപിക്കിനെ കുറിച്ച് അന്വേഷിച്ചാലും ഒരു ലോഡ് കണ്ടന്റ് ഐഡിയകൾ ലഭിക്കുന്ന സ്ഥലം.
• Quora – ഒരുപാടു ആളുകൾ സംശയങ്ങൾ ചോദിക്കുന്ന ഈ ഇടത്ത്
നിന്നും നിരവധി പുതിയ ആശയങ്ങൾ ലഭിക്കുന്നു.
• Answer the public – ഇന്റർനെറ്റിൽ ആളുകൾ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം എങ്ങനെ ചോദിക്കുന്നു എന്ന് കണ്ടുപിടിക്കാം. ഈ ചോദ്യങ്ങൾ വെച്ച് പുതിയ ആശയങ്ങൾ നിർമിക്കാം.
• Google Trends – സമകാലീനമായി ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യുക കാര്യങ്ങൾ ഇതിൽ ലഭ്യമാകും.
കണ്ടെന്റുകൾ നിർമിക്കുമ്പോൾ വേറെ എന്തൊക്കെ ശ്രദ്ധിക്കണം?
• നിങ്ങൾ നിർമിച്ച കണ്ടെന്റ് നിങ്ങളുടെ ഓഡിയന്സിന് ഉപകാരപെടുമോ എന്ന് അന്വേഷിക്കുക. ചവറ് പോലെ കാര്യങ്ങൾ പറഞ്ഞ ശേഷം പറയേണ്ട കാര്യം പറഞ്ഞില്ല എങ്കിൽ പിന്നെ എന്ത് കാര്യം.
• പോസ്റ്റിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക് പേജിന്റെ യൂസർ നെയിം നൽകുക. അല്ലെങ്കിൽ ഷെയർ ആയി പോകുമ്പോൾ അത് എവിടെ നിന്നുമാണ് എന്ന് ആളുകൾക്ക് കണ്ടുപിടിക്കുവാൻ സാധിക്കാതെ വരും. പോസ്റ്റ് എങ്ങാനും വയറൽ ആയാൽ പേജ് ഫോളോ കൂടില്ലേ?
• എന്തെങ്കിലും കണ്ടന്റ് നിർമ്മിക്കുക എന്നതിലുപരി വാല്യൂ ഉള്ള കണ്ടെന്റുകൾ നിർമ്മിക്കുക എന്നതാണ് പ്രാധാന്യം.
• സ്പെല്ലിങ് എല്ലാം ചെക്ക് ചെയ്യുക, അല്ലെങ്കിൽ കോമഡി ആകുവാൻ ചാൻസ് ഉണ്ട്.
• കട്ടി ഭാഷയിൽ പറയാതെ വളരെ സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരിക്കുക.
• നിങ്ങളുടെ ഓഡിയന്സിനെ തൃപ്തിപ്പെടുത്തുന്ന കണ്ടെന്റുകൾ നിർമ്മിക്കുക.
• കണ്ടന്റ് എഴുതുമ്പോൾ ഉപയോഗിക്കേണ്ട ഫോണ്ട് സിമ്പിൾ ആയിരിക്കുക,
• നല്ല ഒരു ഇമേജ് കൂടി അതിൽ ഉൾപെടുത്തുക
• കണ്ടന്റ് ഹൈ ക്വാളിറ്റിയിൽ എക്സ്പോർട്ട് ചെയ്യുക
• കളർ ഉപയോഗിക്കുമ്പോൾ കൺസിസ്റ്റൻസി ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യുക
• അലൈൻമെന്റ് ശ്രെദ്ധിക്കുക, സ്പേസിങ് ആവശ്യത്തിന് കൊടുക്കുക.
പോസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
• ഹാഷ് റ്റാഗുകൾ അനാവശ്യമായി കണ്ടന്റ് റിലേറ്റഡ് ഹാഷ് റ്റാഗുകൾ കൊടുക്കുക, 8 മുതൽ 15 വരെ ഹാഷ് റ്റാഗുകൾ കൊടുക്കുന്നതായിരിക്കും നല്ലത്.
• ലൊക്കേഷൻ കൊടുക്കുന്നത് നല്ലതാണ്.
• ആൾട്ട് ടെക്സ്റ്റ് കൊടുക്കാൻ മറക്കാതെ ഇരിക്കുക
• കണ്ടന്റിനു നല്ല ഒരു ഡിസ്‌ക്രിപ്‌ഷൻ കൊടുക്കുക
വായിക്കു:
വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം?
അടിപൊളി ടെലിഗ്രാം ബോട്ടുകൾ
ബാക്കി അപ്ഡേറ്റ് ഉടൻ പ്രതീക്ഷിക്കുന്നു
തീർച്ചയായും
തീർച്ചയായും ഇടുന്നതാണ്
[…] […]