digitalmalyali pan aadhaar link status tutorial

പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോന്ന് എങ്ങനെയറിയാം?

പാനും (PAN) ആധാറും (Aadhaar) ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നതായി നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഏറെക്കാലം മുമ്പ് പാൻ എടുത്ത വ്യക്തികളിൽ പലർക്കും അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് സംശയമുണ്ടാകും. അത് ഉറപ്പുവരുത്തുന്നതിന് ഒരു എളുപ്പവഴിയുണ്ട്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം.

വീഡിയോ

  1. ആദ്യം ചെയ്യേണ്ടത് incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക.
  2. അവിടെ Quick Links-ന്റെ അടിയിലായി Link Aadhaar Status എന്ന് കാണാം, അതിൽ ക്ലിക്ക് ചെയ്യുക.link aadhaar quick links
  3. പാനും ആധാറും ചേർക്കാനുള്ള ഒരു ഫോം ലഭിക്കും. അവിടെയത് ടൈപ്പ് ചെയ്യുക.enter pan aadhaar
  4. ശേഷം, View Link Aadhaar Status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.view link status
  5. ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സ്റ്റാറ്റസ് നിങ്ങൾക്കവിടെ കാണാൻ സാധിക്കും.link status msg

 

4 1 vote
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

0
Would love your thoughts, please comment.x
()
x