പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അത് അസാധുവായി തീരുമെന്ന കേന്ദ്രസർക്കാർ തീരുമാനമൊക്കെ വാർത്തകളിലൂടെ നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാവും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വളരെ എളുപ്പത്തിൽ അത് ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഈ കണ്ണി വഴി ചെയ്യാവുന്നതാണ്. നമ്മുടെ പാൻ കാർഡ് അസാധുവായിട്ടുണ്ടോന്ന് എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
- ആദ്യം ചെയ്യേണ്ടത് ഈ കണ്ണിയിലേക്ക് പോവുക.
- അവിടെ നിങ്ങളുടെ പാൻ, മുഴുവൻ പേര്, ജനനത്തിയ്യതി, ഫോൺ നമ്പർ (പാൻ കാർഡിനു അപേക്ഷിച്ചപ്പോൾ കൊടുത്ത ഫോൺ നമ്പർ തന്നെ വേണമെന്നില്ല) എന്നിവ നൽകി Continue ക്ലിക്ക് ചെയ്യുക.
- നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി (OTP) വന്നിട്ടുണ്ടാവും. അത് ടൈപ്പ് ചെയ്ത് Validate ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ കാർഡ് അസാധുവായിട്ടില്ല എന്നുണ്ടെങ്കിൽ തുടർന്നു വരുന്ന പേജിൽ PAN is Active എന്ന് കാണാൻ സാധിക്കും.
നന്ദി, എന്റെ ചേട്ടന്റെ പാൻകാർഡ് ഇങ്ങനെ നോക്കി, അപ്പോളാണ് അത് എക്സ്പെയർ ആയന്ന് മനസിലായത്.